Image

കാട്ടുനീതി ( കവിത : ഹേന പ്രസാദ് )

Published on 08 March, 2024
കാട്ടുനീതി ( കവിത : ഹേന പ്രസാദ് )

വന്യമൃഗമായ്
പിറക്കുകിൽ ജീവിതം
ധന്യമായെന്നു
നിനയ്ക്കേണ്ട കാലമായ് 
സ്വൈര്യവിഹാരം
നടത്താമവയ്ക്കിനി
കാലദൂരങ്ങൾക്കതീതമായ് ഭൂവിതിൽ 
വേട്ടയാടാനായ്
വരുന്നവ കൂട്ടമായ്
നാട്ടാർക്കു നേർക്കു
വമ്പുളളതാം കൊമ്പുമായ്
തൊട്ടുനോവിക്കുവാനാർക്കു മാവില്ലവയ്ക്കുണ്ടു
നിയമകവചവും കൂട്ടിനായ്
കാട്ടുമൃഗത്തിന്നടിമയായ് മാറേണ്ട
നാട്ടുകാർ തൻ
ദുരവസ്ഥ ചിന്തിച്ചിടൂ  
വെട്ടാനടുത്തിടും
പോത്ത്തൻ
കാതിൽ നാം 
വേദങ്ങളോരോന്നു
മോതണം സൗമ്യമായ്!
കൊത്താനടുക്കുന്ന
മൂർഖനോടോ പറഞ്ഞീടണം"വാവ"
വരുംവരെ കാത്തിടൂ!
കാണ്ടാമൃഗോം കടുവേം
കരടീം പുലീം
'തോണ്ടാനടുക്കവെ
താണുവണങ്ങണം!
കാട്ടാന തൻ
മുന്നിലൊന്നു പെട്ടെങ്കിലോ
'ടാറ്റാ പറയാൻ'
സമയമായ് ഓർക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക