Image

കുഞ്ചാക്കോ ബോബന്റെ 'ചാവേര്‍' ഇന്ത്യയിലെ മികച്ച മൂന്നാമത്തെ ചിത്രം

Published on 08 March, 2024
കുഞ്ചാക്കോ ബോബന്റെ 'ചാവേര്‍' ഇന്ത്യയിലെ മികച്ച മൂന്നാമത്തെ ചിത്രം

ടിനു പാപ്പച്ചന്‍ സംവിധനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം ചാവേറിനു അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം ലഭിച്ചു.

ബംഗളൂരു ഇൻ്റർനാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള പുരസ്കാരമാണ് 'ചാവേർ' കരസ്ഥമാക്കിയത്.

ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു സിനിമ തിയേറ്ററിലെത്തിയത്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ചിത്രം.

15-ാമത് ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലാണ് ‘ചാവേര്‍’ പുരസ്കാരത്തിന് അര്‍ഹമായിരിക്കുന്നത്. 320 സിനിമകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 36 സിനിമകളാണ് ഇന്ത്യൻ സിനിമ കോംപറ്റീഷൻ വിഭാഗത്തില്‍ മത്സരിച്ചത്. ഇതില്‍ ഇന്ത്യന്‍ സിനിമകളുടെ മത്സരവിഭാഗത്തില്‍ മികച്ച മൂന്നാമത്തെ ചിത്രമായാണ് ‘ചാവേര്‍’ തെരഞ്ഞെടുക്കപ്പെട്ടത്.

കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ രാഷ്‌ട്രീയം, സൗഹൃദം, പക എന്നിവയെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം മനോജ് കെ യു, അര്‍ജുന്‍ അശോകന്‍, സംഗീത, സജിൻ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക