Image

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'കോപ്പ് അങ്കിള്‍' ഫസ്റ്റ്ലുക്ക് പുറത്ത്

Published on 08 March, 2024
 ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന  'കോപ്പ് അങ്കിള്‍' ഫസ്റ്റ്ലുക്ക് പുറത്ത്

ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കോപ് അങ്കിള്‍’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

വസിഷ്ഠ് (മിന്നല്‍ മുരളി ഫെയിം), സൈജു കുറുപ്പ്, ശ്രിത ശിവദാസ്, അജു വർഗ്ഗീസ്, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ദേവിക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അടിമുടി ഒരു ഫണ്‍ ഫില്‍ഡ് എന്‍റര്‍ടെയ്നർ ആണെന്നാണ് പോസ്റ്റർ നല്‍കുന്ന സൂചന.

ധ്യാൻ ശ്രീനിവാസനാണ് തിരക്കഥ. സംവിധാനം വിനയ് ജോസ്. ഗുഡ് ആങ്കിള്‍ ഫിലിംസും ക്രിയ ഫിലിംസ് കോർപറേഷനും നെക്സ്റ്റല്‍ സ്റ്റുഡിയോസും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. സന്ദീപ് നാരായണ്‍, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവരാണ് നിർമ്മാണം. പയസ് തോമസ്, നിതിൻ കുമാർ‍ എന്നിവരാണ് കോപ്രൊഡ്യൂസർമാർ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക