Image

ഓസ്‍ലര്‍ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

Published on 09 March, 2024
 ഓസ്‍ലര്‍ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു
രാജയങ്ങളുടെ ട്രാക്കില്‍ നിന്ന് മാറി ജയറാം തിരിച്ചെത്തിയ വർഷമായിരുന്നു 2024. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‍ലർ വിജയകരമായി പ്രദർശനം തുടരുന്നു.
 
ജനുവരി 11ന് പ്രദർശനത്തിനെത്തിയ ചിത്രം നാലാം വാരത്തിലും മികച്ച സ്ക്രീന്‍ കൗണ്ട് സിനിമയ്ക്ക് ലഭിച്ചിരുന്നു.മമ്മൂട്ടിയുടെ അതിഥിവേഷവും സിനിമയ്ക്ക് ഗുണമായി. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ മാർച്ച്‌ 20 മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

ജയറാമിനെക്കൂടാതെ, മമ്മൂട്ടി,അനശ്വര രാജൻ, അർജുൻ അശോകൻ, അനൂപ് മേനോൻ, ജഗദീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഡോക്ടർ രണ്‍ധീർ കൃഷ്ണ രചന നിർവഹിച്ച ചിത്രത്തിന്റെ നിർമ്മാണത്തിലും മിഥുൻ മാനുവല്‍ തോമസ് പങ്കാളിയാണ്.ഇർഷാദ് എം ഹസ്സനൊപ്പം മിഥുൻ മാനുവല്‍ തോമസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക