Image

'പ്രേമലു' 100 കോടി ക്ലബ്ബിലേക്ക്

Published on 09 March, 2024
 'പ്രേമലു' 100 കോടി ക്ലബ്ബിലേക്ക്

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമലു നൂറുകോടി ക്ലബ്ലിലേക്ക് .

29 ദിവസം കൊണ്ട് ചിത്രം 93 കോടി രൂപയാണ് നേടിയത്.

ഈ നേട്ടം കൈവരിച്ച അഞ്ചാമത്തെ മലയാള ചിത്രമാണ് പ്രേമലു. കേരളത്തില്‍ മാത്രം 50 കോടിയാണ് സിനിമ നേടിയതെന്ന് അനലിസ്റ്റുകള്‍ പറയുന്നു. പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടാക്കുന്നത്.

ഈ വാരാന്ത്യത്തോടെ ചിത്രം നൂറുകോടിയിലെത്തുമെന്നാണ് പ്രതീക്ഷ.

സിനിമയുടെ തെലുങ്ക്, തമിഴ് പതിപ്പുകളും വലിയ സ്വീകാര്യത നേടി പ്രദര്‍ശനം തുടരുകയാണ്. എസ്.എസ്. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയയുടെ വിതരണ കമ്ബനിയാണ് തെലുങ്കില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്. തെലുങ്ക് പതിപ്പിന്റെ ഒടിടി വിതരണാവകാശവും അദ്ദേഹം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ചിദംബരം സംവിധാനം ചെയ്ത് അടുത്തിടെ പുറങ്ങിയ ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സ്' നൂറു കോടി ക്ലബ്ബില്‍ എത്തിയിരുന്നു. 12 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം സ്വന്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക