Image

മോഹൻലാൽ ചിത്രം 'എമ്പുരാൻ' അമേരിക്കയിലെ ഷൂട്ടിംഗ് കഴിഞ്ഞു

Published on 10 March, 2024
മോഹൻലാൽ ചിത്രം 'എമ്പുരാൻ' അമേരിക്കയിലെ ഷൂട്ടിംഗ് കഴിഞ്ഞു

പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ്റെ അമേരിക്കയിലെ ഷൂട്ടിംഗ് പൂർത്തിയായി. പന്ത്രണ്ട് ദിവസം നീണ്ട മൂന്നാം ഷെഡ്യൂൾ ആണ് അമേരിക്കയിൽ നടന്നത്.
 
നുജഴ്‌സിയിലെ ലീൻ എലിഫൻ്റ് കമ്പനിയാണ്  ആശിർവാദ് സിനിമയും ചെന്നൈയിലെ ലൈക പ്രൊഡക്ഷൻസും  സഹകരിച്ച് നിർമ്മിക്കുന്ന സിനിമയുടെ അമേരിക്കയിലെ ഷൂട്ടിംഗ്   ഒരുക്കിയത്. ലീൻ എലിഫൻ്റ് കമ്പനിയുടെ നിർമൽ സഹദേവ് നേരത്തെ പൃഥ്വിരാജ്, നിവിൻ പോളി, ഭാവന എന്നിവർ അഭിനയിച്ച ശ്യാമ പ്രസാദ് ചിത്രം രണത്തിൻ്റെ സഹ സംവിധായകനായിരുന്നു

മോഹൻലാൽ, ഇന്ദ്രജിത്ത്, ക്യാമറാമാൻ  സുജിത്ത് വാസുദേവ് എന്നിവർക്കൊപ്പം ലൈക പ്രൊഡക്ഷൻസ് പാർട്ണർമ്മാർ സുരേഷ് ബാലാജി, ജോർജ് പയസ് എന്നിവരും 20ഓളം സിനിമ പ്രവർത്തകരും പൃഥ്വിരാജിൻ്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നിന്ന് എത്തിയാണ്   ഷൂട്ടിംഗ് അമേരിക്കയിൽ നടത്തിയത്. 

വിവിധ മലയാളം സിനിമ ഷൂട്ടിംഗ് സ്റ്റേജ് ഷോ പരിപാടികൾ എന്നിവയ്ക്ക് വിസാ പേപ്പർ വർക് ചെയ്തു പരിചയമുള്ള അറ്റോർണിമാർ രാം ചീരത്തും ലാലു ജോസഫ് ടീം തന്നെയാണ്  എംബുരാൻ്റെ വിസ പ്രോസസ്സിംഗ് നടത്തിയത്

മോഹൻലാൽ ചിത്രം 'എമ്പുരാൻ' അമേരിക്കയിലെ ഷൂട്ടിംഗ് കഴിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക