Image

മികച്ച പ്രതികരണവുമായി ദിലീപിന്റെ തങ്കമണി

Published on 11 March, 2024
 മികച്ച പ്രതികരണവുമായി ദിലീപിന്റെ  തങ്കമണി

ഥാർത്ഥ സംഭവത്തെ പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രമാണ് ദിലീപ് നായകനായെത്തിയ തങ്കമണി. തിയേറ്ററിലെത്തിയ ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വരുന്നത്.

ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാർച്ച്‌ ഏഴിന് റിലീസ് ചെയ്ത് ചിത്രം 1.33 കോടിയാണ് ഇതുവരെ നേടിയത്. ദിലീപിന്റെ ഇതുവരെ കാണാത്ത പ്രകടനമാണ് തങ്കമണിയില്‍ കാഴ്ചവച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

1‍986 ഒക്ടോബറില്‍ തങ്കമണി ഗ്രാമത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് തങ്കമണി. ഇടുക്കിയിലെ തങ്കമണിയില്‍ സർവീസ് നടത്തിയ എലൈറ്റ് എന്ന സ്വകാര്യ ബസിലെ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള വാക്കേറ്റമാണ് സംഭവത്തിന്റെ ആധാരം. സംഭവത്തിന്റെ ഭീകരത വ്യക്തമാകുന്ന രംഗങ്ങളാണ് ചിത്രത്തിലുടനീളമുള്ളത്. കുടുംബസമേതമിരുന്ന് കാണാൻ പറ്റുന്ന ചിത്രമാണ് തങ്കമണിയെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാർ. ബിഗ് ബജറ്റില്‍ ഒരുങ്ങിയ സിനിമയില്‍ മലയാളത്തിലേയും തമിഴിലേയും വന്‍ താരനിര തന്നെ അണിനിരക്കുന്നു. കട്ടപ്പനയിലാണ് സിനിമയുടെ ചിത്രീകരണം പ്രധാനമായും നടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക