Image

മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ പ്രശസ്തനായ മാസ്റ്റര്‍ സുരേഷ്, സംവിധായകൻ സൂര്യകിരണ്‍ അന്തരിച്ചു

Published on 11 March, 2024
മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ പ്രശസ്തനായ മാസ്റ്റര്‍ സുരേഷ്, സംവിധായകൻ സൂര്യകിരണ്‍ അന്തരിച്ചു

ചെന്നൈ : ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ പ്രശസ്തനായ മാസ്റ്റർ സുരേഷ് എന്ന സൂര്യകിരണ്‍ (48) അന്തരിച്ചു, തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനാണ്.

മഞ്ഞപ്പിത്തത്തെ തുടർന്ന് ചെന്നൈയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1980 കളില്‍ മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ തിരക്കേറിയ ബാലതാരമായിരുന്നു. രജനികാന്ത്, കമല്‍ഹാസൻ, വിജയകാന്ത്, അമിതാഭ് ബച്ചൻ എന്നിവരുടെ ചിത്രങ്ങളിലൂടെ പ്രശസ്തനായി.

പില്‍ക്കാലത്ത് സംവിധായകനെന്ന നിലയില്‍ ശ്രദ്ധേയനായി. 2003ല്‍ ആദ്യചിത്രം സംവിധാനം ചെയ്തു. തുടർന്ന് തെലുങ്കില്‍ സത്യം അടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. അരിസി എന്ന ചിത്രം റിലീസിന് ഒരുങ്ങവെയാണ് അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ്. പ്രശസ്ത ടെലിവിഷൻ താരം സുചിത്ര സഹോദരിയാണ്. നടി കാവേരിയെ വിവാഹം കഴിച്ചെങ്കിലും ഇവർ പിന്നീട് വിവാഹമോചിതരായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക