Image

തെയ്യം കലാകാരൻ്റെ ആത്മസംഘര്‍ഷങ്ങളുടെ കഥ പറയുന്ന 'കുത്തൂട്' തിയറ്ററുകളിലേക്ക്

Published on 11 March, 2024
തെയ്യം കലാകാരൻ്റെ ആത്മസംഘര്‍ഷങ്ങളുടെ കഥ പറയുന്ന 'കുത്തൂട്' തിയറ്ററുകളിലേക്ക്

ന്തോഷ് കീഴാറ്റൂർ, പുതുമുഖ നടൻ വിനോദ് മുള്ളേരി, സിജി പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് കെ.

സേതു സംവിധാനം ചെയ്യുന്ന 'കുത്തൂട്' മാർച്ച്‌ 22ന് പ്രദർശനത്തിനെത്തുന്നു.

തെയ്യം കലാകാരൻ്റെ ആത്മസംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ അഭിജിത്, ഉത്തമൻ, രവി പെരിയാട്ട്, തമ്ബാൻ കൊടക്കാട്, ദേവനന്ദ, നിരോഷ് എന്നിവരും അഭിനയിക്കുന്നു.

ഫോർ ഫ്രണ്ട്സ് പ്രൊഡക്ഷൻ ഹൗസിൻ്റെ ബാനറില്‍, കെ.ടി. നായർ, വേണു പാലക്കാല്‍, കൃഷ്ണകുമാർ കക്കോട്ടമ, വിനോദ് കുമാർ കരിച്ചേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും സംവിധായകൻ മനോജ് കെ. സേതു തന്നെ നിർവ്വഹിക്കുന്നു. പ്രദീപ് മണ്ടൂർ തിരക്കഥയും സംഭാഷണവുമെഴുതുന്നു.

മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ച്‌, തെയ്യം കലയെ ഉപാസിച്ച്‌ കഴിയുന്ന കാഞ്ഞനെന്ന തെയ്യം കലാകാരൻ്റെ ജീവിതത്തോടൊപ്പം അന്യം നിന്നു പോകുന്ന മണ്ണിന്റെയും പ്രകൃതിയുടെയും കഥ പറയുന്ന ചിത്രമാണ് 'കുത്തൂട്'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക