Image

'അബ്രഹാം ഓസ്ലര്‍'' മാര്‍ച്ച് 20 മുതല്‍ ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ 

റിജു ചന്ദ്രന്‍ ആര്‍ Published on 12 March, 2024
'അബ്രഹാം ഓസ്ലര്‍'' മാര്‍ച്ച് 20 മുതല്‍ ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ 

കൊച്ചി, ഇന്ത്യ:-  ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമായ അബ്രഹാം ഓസ്ലര്‍ മാര്‍ച്ച് 20 മുതല്‍ ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുന്നു. 

ജയറാം ടൈറ്റില്‍ റോളില്‍ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. 

അവനിര്‍ടെക്ക് ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

ഒരിടവേളക്ക് ശേഷം ജയറാം ചെയ്യുന്ന പോലീസ് വേഷമാണിത്, ഒരു ആശുപത്രിക്കുള്ളില്‍ നടക്കുന്ന ഒരു കൊലപാതക കേസിന്റെ അന്വേഷണം ഓസ്ലര്‍ ഏറ്റെടുക്കുന്നതോടെ മറ്റു പല സ്ഥലങ്ങളിലും സമാനമായ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് ഓസ്ലര്‍ സാക്ഷ്യം വഹിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. 

മമ്മൂട്ടിയുടെ അതിഥി വേഷവും മറ്റൊരു വഴിത്തിരിവാകുന്നു. രചന രണ്‍ധീര്‍ കൃഷ്ണന്‍. തേനി ഈശ്വര്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും സംഗീതം മിഥുന്‍ മുകുന്ദനും നിര്‍വ്വഹിച്ചിരിക്കുന്നു. കൂടാതെ അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, അനൂപ് മേനോന്‍, സൈജു കുറുപ്പ്, ജഗദീഷ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ഈ ക്രൈം ത്രില്ലര്‍ ഇനി ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ മാര്‍ച്ച് 20 മുതല്‍ കാണാം. 


About Dinsey+ Hotstar:
Dinsey+ Hotstar (erstwhile Hotstar) is India's leading streaming platform that has changed the way Indians watch their entertainment - from their favourite TV shows and movies to sporting extravaganzas. With the widest range of content in India, Dinsey+ Hotstar offers more than 100,000 hours of TV Shows and Movies in 8 languages and coverage of every major global sporting event.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക