Image

'റിട്ടണ്‍ ആന്‍റ് ഡയറക്‌ടഡ് ബൈ ഗോഡ്'; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍

Published on 12 March, 2024
'റിട്ടണ്‍ ആന്‍റ് ഡയറക്‌ടഡ് ബൈ ഗോഡ്'; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍

വാഗതനായ ഫെബി ജോർജ് സംവിധാനം ചെയ്യുന്ന ‘റിട്ടണ്‍ ആന്‍ഡ് ഡിറക്ടഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ദുല്‍ഖർ സല്‍മാൻ റീലീസ് ചെയ്തു.

ദുല്‍ഖറിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന, നെട്ടൂരാൻ ഫിലിംസിന്‍റെ ബാനറില്‍ സനൂബ് കെ യൂസഫ് ആണ് ചിത്രം നിർമിക്കുന്നത്.

കാഴ്ചയില്‍ വളരെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്ററാണിത്. ദൈവത്തിന്‍റെ വേഷത്തിലിരിക്കുന്ന സണ്ണിയും തൊഴുകൈകളോടെ നില്‍ക്കുന്ന സൈജുവും ചിത്രത്തെക്കുറിച്ച്‌ ആകാംക്ഷ ജനിപ്പിക്കുന്നു. ഫാന്‍റസി മൂഡില്‍ ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി കോമഡി ജോണറിലാണ് പ്രേക്ഷകരിലേക്ക് എത്തുക.

സൈജു കുറുപ്പ്, സണ്ണി വെയ്ൻ, അപർണ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവർക്കൊപ്പം ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ, വൈശാഖ് വിജയൻ, ചെമ്ബില്‍ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്ബി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ഷാൻ റഹ്‍മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജോമോൻ ജോണ്‍, ലിന്റോ ദേവസ്യ, റോഷൻ എന്നിവരുടേതാണ്.
ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഉടൻ തന്നെ തിയേറ്ററുകളില്‍ എത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക