Image

'പ്രേമലു' 100 കോടി ക്ലബ്ബില്‍

Published on 12 March, 2024
'പ്രേമലു' 100 കോടി ക്ലബ്ബില്‍

‘മഞ്ഞുമ്മല്‍ ബോയ്‌സി’ന് പിന്നാലെ ‘പ്രേമലു’വും 100 കോടി ക്ലബ്ബില്‍. വെറും 9 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്നും 100 കോടി നേടിയിരിക്കുന്നത്. ഫെബ്രുവരി 9ന് ആണ് പ്രേമലു തിയേറ്ററില്‍ എത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ 9 ലക്ഷം മാത്രമായിരുന്നു ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. പിന്നീട് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

31 ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബില്‍ ഇടം നേടിയത്. സൂപ്പര്‍താരങ്ങള്‍ ഇല്ലാതെ തിയേറ്ററില്‍ എത്തി മിന്നും വിജയം നേടിയ ചിത്രം കൂടിയാണിത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക