Image

മികച്ച പ്രതികരണവുമായി 'ഒരു സര്‍ക്കാര്‍ ഉത്പന്നം'

Published on 12 March, 2024
 മികച്ച പ്രതികരണവുമായി  'ഒരു സര്‍ക്കാര്‍ ഉത്പന്നം'
സുബീഷ് സുധി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം 'ഒരു സർക്കാർ ഉത്പന്നം' തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.
മലയാള സിനിമയില്‍ ആദ്യമായി പുരുഷവന്ധ്യകരണം പ്രമേയമാകുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് കഴിഞ്ഞ ദിവസം അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ നിസാം റാവുത്തറാണ്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ടി വി കൃഷ്ണൻ തുരുത്തി, ര‍ഞ്ജിത്ത് ജഗന്നാഥൻ, കെ സി രഘുനാഥ് എന്നിവരാണ് നിർമിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ദിവസം കഴിയുംതോറും കാണികളുടെ എണ്ണം വർധിക്കുകയാണ്. മൗത്ത് പബ്ലിസിറ്റിയും സോഷ്യല്‍ മീഡിയയിലെ പോസിറ്റീവായ പ്രതികരണങ്ങളുമാണ് തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക