Image

എപ്പോഴാണ് ഒരു സിനിമ കണ്ട് ഇത്രയും ചിരിച്ചതെന്ന് ഓർമയില്ല : പ്രേമലു ടീമിന് ആശംസകളുമായി മഹേഷ് ബാബു

Published on 13 March, 2024
എപ്പോഴാണ് ഒരു സിനിമ കണ്ട് ഇത്രയും ചിരിച്ചതെന്ന്  ഓർമയില്ല : പ്രേമലു ടീമിന് ആശംസകളുമായി മഹേഷ് ബാബു

യുവതാരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഗിരീഷ് എഡി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് പ്രേമലു. മലയാളത്തില്‍ ഈ വർഷം വൻ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് പ്രേമലു.

വമ്ബൻ ചിത്രങ്ങള്‍ എത്തിയിട്ടും കേരളത്തില്‍ പ്രേമലു മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രേമലുവിന്റെ തെലുങ്ക് ഡബ്ബിംഗിനും വൻ വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 100ലധികം തിയേറ്ററുകളിലാണ് പ്രേമലുവിന്റെ തെലുങ്ക് ഡബ്ബിംഗ് പ്രദർശനം നടക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെ അദ്ദേഹം പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ചിത്രം വളരെയധികം ആസ്വദിച്ചെന്നും എല്ലാവരുടെയും അഭിനയം മികച്ചതായിരുന്നെന്നും മഹേഷ് ബാബു പറഞ്ഞു.

' പ്രേമലു തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തിച്ചതിന് എസ്‌എസ് കാർത്തികേയക്ക് പ്രത്യേക നന്ദി. ചിത്രം വളരെ നന്നായി ആസ്വദിച്ചു. അവസാനമായി എപ്പോഴാണ് ഒരു സിനിമ കണ്ട് ഇത്രയും ചിരിച്ചതെന്ന് എനിക്ക് ഓർമ്മ കിട്ടുന്നില്ല. എന്റെ കുടുംബത്തിനും ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രത്തിന്റെ മുഴുവൻ ടീമിനും എന്റെ അഭിനന്ദനങ്ങള്‍.' മഹേഷ് ബാബു കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക