Image

ഭാഗ്യം വിൽക്കുന്നവർ (പ്രസന്ന നായർ)

Published on 14 March, 2024
ഭാഗ്യം വിൽക്കുന്നവർ (പ്രസന്ന നായർ)

രാവിലെ പേപ്പർ വന്നാൽ വാസുദേവൻ ആദ്യം നോക്കുന്നതു ഭാഗ്യക്കുറിയുടെ ഫലമാണ്. ഓരോ ദിവസവും മൂന്നു മണി കഴിഞ്ഞാൽ ടി.വി.യിൽഫലം വരുമെങ്കിലുംഅതു നോക്കാനയാൾ
ക്കു സാധിക്കാറില്ല. ഉച്ചതിരിഞ്ഞാലയാൾ കുട്ടികളെ സ്കൂളിൽ നിന്നും കൊണ്ടുവരുന്ന ഓട്ടോ ഡ്രൈവറാണ്. രാവിലെയും ഇതേ റോളാണ്. അതു കഴിഞ്ഞാൽ  മറ്റുള്ളവർക്ക് ഭാഗ്യം വിൽക്കുന്നആൾ.

എല്ലാ ദിവസവും വാസുദേവൻ രണ്ടു ടിക്കറ്റ് തനിക്കായി മാറ്റി വെയ്ക്കാറുണ്ട്.ഇന്നലെ പതിവിലും നേരത്തേ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴാണ് വേലായുധന്റെ ലോറി വന്നുമുന്നിൽ നിന്നത്.വാസുവേട്ടാ എനിക്കുള്ള ടിക്കറ്റെവിടെ? തരൂ. എല്ലാ ദിവസവും എവിടെയെല്ലാം   ലോറിയു മായി ഓട്ടം പോയാലുംലോട്ടറിയെടുക്കുന്നതു
തന്റെ കയ്യിൽ നിന്നു ത്രമാണ്.

വാസുദേവൻ തനി ക്കായി മാറ്റി വെച്ച ടിക്കറ്റിലൊന്നെടുത്തു വേലായുധനു നീട്ടി. എനിക്കു മറ്റേ ടിക്കറ്റു മതിയെന്നു പറഞ്ഞയാൾ രണ്ടാമത്തെ ടിക്കറ്റുവാങ്ങി. കയ്യിൽബാക്കി വന്ന ടിക്കറ്റുമെടുത്തയാൾ പേപ്പ റിൽ കണ്ണോടിച്ചു. വിറ്റഅഞ്ചു ടിക്കറ്റുകൾക് അയ്യായിരം രൂപ വീതവും, ഏഴു ടിക്കറ്റു കൾക്ക് ആയിരംരൂപയുമുണ്ട്.

അവസാനം സ്വന്തം ക്കറ്റു നോക്കി. ഒന്നുമില്ല. അപ്പോഴാണ് വേലായുധന്റെ വരവ്. വാസുവേട്ടാ ചേട്ട നിന്നലെതന്ന ടിക്കറ്റിന് അഞ്ചുലക്ഷം രൂപയുണ്ട്. 
വാസുവിനു മനസ്സു റഞ്ഞ സന്തോഷം.പക്ഷേ, വേലായുധ ന്റെ മുഖം മ്ളാനമായിരുന്നു.എന്താ  നിന ക്കൊരു സന്തോഷമില്ലാത്തത്.വാസു അവനെ ചേർത്തു പിടിച്ചുചോദിച്ചു.

സത്യത്തിൽ ഈ മ്മാനത്തിന് അർഹതപ്പെട്ടയാൾ ചേട്ടനാണ്. ഞാനല്ല. അതെന്താ നിനക്കങ്ങനെ തോന്നാൻ?ചേട്ടൻ മറ്റേ ടിക്കറ്റല്ലേ എനിക്കു തന്നത്.
ഞാനല്ലേ അതു മാറിയെടുത്തത്. അല്ലെങ്കിൽ ഈ ടിക്കറ്റിനു കിട്ടിയ സമ്മാനം ചേട്ടനുവന്നു ചേരുമായിരുന്നു.
നീ എന്തു മണ്ടത്തരമാണു വേലായുധാ പറയു ന്നത്. ഭാഗ്യം ടിക്കറ്റിന്റെയല്ല. മനുഷ്യരുടേതാണ്‌. അവരിലൂടെആ ടിക്കറ്റിനാണ്ഭാഗ്യം കൈവരുന്നത്.
നീ സന്തോഷമായിഈ ഭാഗ്യത്തെ സ്വീകരിക്കൂ.അതിലൂടെനിനക്കു ഭാഗ്യം നേടിത്തന്നെന്ന് എനിക്കുംഅഭിമാനിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക