Image

ഹംസം (കവിത: വേണുനമ്പ്യാർ)

Published on 14 March, 2024
   ഹംസം (കവിത: വേണുനമ്പ്യാർ)

കുഞ്ഞുന്നാളിലേ
എന്റെ ചങ്ങാതി ചാരുഹാസന്
ഒരു ഹംസമാകാൻ മോഹം!

ചാരു മേജറായപ്പോഴേക്കും 
ലോകം മാറി; മൊബൈലിന്റെ
വിശാല ജാലകം തുറക്കപ്പെട്ടു.

കത്തിന്റെയൊക്കെ പതിവ് നിന്നു. പ്രണയിക്കുന്നവർ പോലും പരസ്പരം
കത്തെഴുതി ദൂതന്മാർ വഴി കൊടുത്തയക്കുന്ന ആചാരം മുടങ്ങി.
കത്തിടപാടും കത്തിക്കുത്തും
മൊബൈലിലെ സ്ക്രീനിലായി.
ആധുനിക ദുശ്ശാസനന്മാരായി
ട്രോളന്മാർ അവതരിച്ചു.

പ്രണയത്തിനും
സ്നേഹത്തിനും മൊഴികൾ
നഷ്ടപ്പട്ടു. പകരം 
ബലാൽക്കാരത്തിന്റെ ഭാഷ!
തൊലി മാത്രമല്ല ആത്മാവും
പൊള്ളിക്കുന്ന രീതി!

ചാരുഹാസന്റെ സ്വപനം
പൂവണിഞ്ഞില്ല. നിരാശനായ അവൻ മതം മാറി ഹംസയായി; ലവ് ജിഹാദിനു പിന്തുണ പ്രഖ്യാപിച്ചു!

 

Join WhatsApp News
Sudhir Panikkaveetil 2024-03-14 12:50:32
അംഗനമാർ മൗലേ ബാലെ എന്ന് ദമയന്തിയെ വിശേഷിപ്പിച്ച് നളന്റെ പ്രണയദൂതുമായി പോയ ഹംസമാകാൻ കൊതിച്ച ചാരുഹാസൻ അങ്ങനെ പ്രണയങ്ങൾ ഒന്നും ഇപ്പോൾ നിലവിലില്ലെന്ന് മനസ്സിലാക്കി ഹംസയായത് ഈ കാലഘട്ടത്തിന്റെ മാറ്റൊലിയാണ്.
വേണുനമ്പ്യാർ 2024-03-15 04:32:22
Heartfelt Thanks for reading my short and silly poem 'Hamsam' and finding it worth commenting upon. Sir, I always appreciate your deep felt unparalleled literary and progressive political thoughts while still cherishing our own golden tradition and values.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക