Image

രാം ഗോപാല്‍ വര്‍മ്മ രാഷ്ട്രീയത്തിലേക്ക്

Published on 14 March, 2024
രാം ഗോപാല്‍ വര്‍മ്മ രാഷ്ട്രീയത്തിലേക്ക്

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ മത്സരിക്കുമെന്ന് ലച്ചിത്ര സംവിധായകൻ രാം ഗോപാല്‍ വർമ്മ  എക്‌സില്‍ പ്രഖ്യാപനം നടത്തി.

പിത്തപുരം മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക എന്ന് രാം ഗോപാല്‍ പറഞ്ഞു.

"പെട്ടെന്നുള്ള തീരുമാനം. ഞാൻ പിതാപുരത്ത് മത്സരിക്കുന്നു എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്" എന്ന് രാം ഗോപാല്‍ വർമ്മ ട്വീറ്റ് ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ സംവിധായകൻ പങ്കുവെച്ചിട്ടില്ല.

ടോളിവുഡ് നടനും ജെഎസ്പി നേതാവുമായ പവൻ കല്യാണിനെ പിത്തപുരത്ത് മത്സരിപ്പിക്കുമെന്ന് തെലുങ്കുദേശം പാർട്ടി-ഭാരതീയ ജനതാ പാർട്ടി-ജനസേന പാർട്ടി (ജെഎസ്പി) സഖ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാം ഗോപാല്‍ വർമ്മയുടെ പ്രഖ്യാപനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക