Image

പ്രസിദ്ധം (മിനിക്കഥ:ഗംഗാദേവി കെ.എസ്)

Published on 15 March, 2024
പ്രസിദ്ധം (മിനിക്കഥ:ഗംഗാദേവി കെ.എസ്)

പ്രസിദ്ധം ഈ വാക്കിൻ്റെ അർത്ഥം ഇന്നത്തെ കുട്ടികൾക്ക് അറിയില്ല. അറിയപ്പെടുന്നത് എന്നു പറഞ്ഞാലും അത് പൂർണ്ണമാകുന്നില്ല. അപ്പോൾ എങ്ങനെ അതിൻ്റെ അർത്ഥം പറയുക. ഇപ്പോൾ മാധ്യമഭാഷയ്ക്കാണ് പ്രാധാന്യം കൂടുതൽ. മലയാള ഭാഷയിൽ ധാരാളം  പരകീയ പദങ്ങൾ ഉണ്ട്. അപ്പോൾ പദങ്ങൾക്ക്എന്തും ഉപയോഗത്തിലൂടെ മാറ്റങ്ങൾ സംഭവിക്കുന്നു. ഒരു പ്രസംഗത്തിന് തയ്യാറെടുക്കുകയല്ലാട്ടോ ഒരു ചെറിയ കാര്യം പറയാൻ ആണേ."

മാധവൻ മാഷ് തൻ്റെ റിട്ടേർമെൻ്റെ മറുപിടി പ്രസംഗത്തിന് അവരിപ്പിക്കാൻ റെഡിയാക്കിയതാണ് ഇത്. " ഇങ്ങനെ പറഞ്ഞ് ആ വായിച്ച പേപ്പർ രാഘവൻ മാഷ് മാധവൻ മാഷിൻ്റെ മേശപ്പുറത്ത് വച്ചു

 ഉടനെ സുശീല ടീച്ചർ ചിരിച്ചു. ആ ചിരി എന്തിന് എന്ന ഭാവത്തിൽ എല്ലാവരും നോക്കി. " ഓ.... മലയാളത്തിൻ്റെ കൂടെ ഇംഗ്ലീഷ് കലർത്തിയ മലയാളം മാഷിൻ്റെ സംസാരം കേട്ട് ചിരിച്ചത" അതുകേട്ടതും രാഘവൻ മാഷ് തുടങ്ങി "ആ പങ്കകറക്കൂ " എന്നു പറഞ്ഞാൽ മലയാളിക്ക് അറിയില്ലല്ലോ! അതുപോലെ വിരമിക്കുക, തയ്യാറാകുക, തുടങ്ങിയ പദങ്ങളും അന്യംനിന്നു, "പിന്നെ കൂട്ട ചിരിയുടെ പൂരമായിന്നു. മാധവൻ മാഷ് ഇത് കേട്ട് ചിരിച്ചു കൊണ്ടാണ് വന്നത്.
               
"നമ്മുടെ അടുത്ത ഒരു സുഹൃത്തിൻ്റെ മകനെ പരിചയപ്പെട്ടു ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ. അതാണ് ഇങ്ങനെ എഴുതാൻ കാരണം " എന്നു പറഞ്ഞ് മാഷ് തുടങ്ങി. " ഇപ്പോഴത്തെ ഏറ്റവും നല്ല ജോലി പണം ഉണ്ടാക്കാൻ പറ്റിയ ജോലിയാണ് അവൻ ചെയ്യുന്നത് എന്നു പറഞ്ഞു. അതായത് അയാൾ എത്രയോ 'കെ, " യുള്ള ആളാണെന്ന പറഞ്ഞേ! അയാൾ യൂട്ട്യൂബർ ആണ് ! അതു കൂടാതെ അയാൾ എല്ലാം വയറലാക്കും പോലും, അപ്പോൾ ഞാൻ ചാടി പറഞ്ഞു എന്താ  വയറലോ?. അതോ വയറിളക്കമോ ? എന്തു വേണ്ടു അത് കേട്ടവരെല്ലാം ഒരു പഴഞ്ചൻ മാഷ് വന്നിരിക്കുന്നു എന്ന ഭാവത്തിൽ നോക്കുന്നു. സുഹൃത്ത് ചിരിച്ചു. എന്നിട്ട് അയാൾ പറഞ്ഞു വയറൽ എന്നാൽ പ്രസിദ്ധമാകും എന്ന്. അപ്പോൾ എനിക്ക് മനസ്സിലായി ഈ കുട്ടി ചെറിയ ആളല്ല വലിയ ആളാണെന്ന്. അപ്പോൾ എന്റെ മനസ്സിൽ ഒരു കഥ ഓർമ്മ വന്നു. "
          
ആ കഥ കേൾക്കാൻ എല്ലാവരും ആകാംക്ഷയോടെ ഇരുന്നു. മാധവൻ മാഷ് കഥ പറയുന്നത് കേൾക്കാൻ നല്ല രസമാണ്. മാഷ് കഥ തുടങ്ങി " എൻ്റെ കൂടെ ഉത്തരക്കടലാസ് നോക്കാൻ ഒരു സാറ് വന്നിരുന്നു. ഒരു പത്തുപതിനഞ്ചു കൊല്ലം മുമ്പാട്ടോ. അന്ന് കൊല്ലത്താരുന്നു .ഒരാഴ്ച്ച ആ സ്കൂളിൽ തന്നെ താമസവും മറ്റും. രാമകൃഷ്ണൻ മാഷ് നല്ലൊരു സാമൂഹിക പ്രവർത്തകനും മറ്റും ആയിരുന്നു. എന്നും സാറിൻ്റെ ചിത്രങ്ങൾ എല്ലാ പത്രങ്ങളിലും വരുമായിരുന്നു. അതേ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന സാറിൻ്റെ അകന്ന ഒരു ബന്ധു സാറിൻ്റെ ചിത്രം  പത്രത്തിൽ വരുന്നതിനെ കളിയാക്കി. അപ്പോൾ സാറിൻ്റെ അച്ഛൻ പറഞ്ഞു . താനും ഇതുപോലു പ്രസിദ്ധനായിക്കോ എന്ന്. അങ്ങനെ പറഞ്ഞതിൻ്റെ മൂന്നാം ദിവസം " ദാ" ആ സാറിൻ്റെ ചിത്രം .പക്ഷേ ഉത്തരക്കടലാസ് നോക്കുന്നതിനിടയിൽ കാട്ടിയ ക്രമ കേടിന് ' അപ്പോൾ ചിരിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു അവനും പ്രസിദ്ധനായി കുപ്രസിദ്ധിയാണെന്നു മാത്രം. ഈ കഥ മനസ്സിൽ വച്ച് സുഹൃത്തിനോട് അടുത്ത ചോദ്യം ഇട്ടു ഞാൻ " സു വയറലാണോ? കു വയറലാണോ ?എന്ന് ഒരെ ഒരു വയറലേയുള്ളു എന്ന പറഞ്ഞത്. അപ്പോൾ വയറലായാലേ കാര്യമുള്ളുന്നു മനസ്സിലായില്ലേ? സാറിൻ്റെ കഥയും വർത്തമാനവു കേട്ട് എല്ലാവരും ചിരിച്ചു.
            
 "സാറെ നമ്മുടെ ജോർജ്ജില്ലേ രണ്ടാം ക്ലാസ്സിലെ അവൻ്റെ സ്വാതന്ത്ര്യ ദിന പ്രസംഗം വയറലാണിപ്പോൾ "രാഹുൽ സാറിൻ്റെ പറച്ചിൽ കേട്ട് വീണ്ടും അവിടെ ചിരി പടർന്നു. "ഇന്നുരാവിലെ വാസുദേവൻ മാഷ് പറഞ്ഞു. റിട്ടേർമെൻ്റെ മീറ്റിങ്ങിന്ന് ഒരു മറുപിടി സ്പീച്ച് റെഡിയാക്കാൻ. അതാണ് ഞാൻ ഇങ്ങനെ കുറിക്കാൻ കാരണം " എന്നു പറഞ്ഞ് മാധവൻ മാഷ് ഇറങ്ങി.
അപ്പോൾ ഊറിയ പുഞ്ചിരി പാസാക്കി ബിജു സാറ് പറഞ്ഞു " അതല്ലേ കുറെ പുതിയ അല്ല ന്യൂജൻ പദങ്ങളെക്കുറിച്ച് ഞാൻ പി.എച്ച്. ഡി. എടുക്കാൻ തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക