Image

ആവേശം അതിരു കടന്നു; വിജയ് യാത്ര ചെയ്ത കാര്‍ തകര്‍ത്തു, വീഡിയോ പുറത്ത്

Published on 19 March, 2024
ആവേശം അതിരു കടന്നു; വിജയ് യാത്ര ചെയ്ത കാര്‍ തകര്‍ത്തു, വീഡിയോ പുറത്ത്

പുതിയ ചിത്രമായ ഗോട്ടിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനായി നടൻ വിജയ് ഇന്നലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

https://twitter.com/i/status/1769728633818513731

താരത്തെ വരവേല്‍ക്കാൻ വൻ ജനസാഗരമാണ് തടിച്ചുകൂടിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. ആരാധകരോ‌ട് ശാന്തരാകാനും സാമാധാനത്തില്‍ യാത്ര ചെയ്യാനും പറയുന്ന താരത്തെയും വീഡിയോയില്‍ കാണാം.

ആവേശം അതിരുകടന്നതോടെ വിജയ് വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്ക് യാത്ര ചെയ്ത കാറും ആരാധകർ തകർത്തു. ഇതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള കാറിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതില്‍ കാറിന്റെ ചില്ലുകളും ഡോറുകളും തകർന്നിരിക്കുന്നതും കാണാം. വിജയ് സഞ്ചരിച്ച ടൊയോട്ട ഇന്നോവയാണ് ആവേശത്തില്‍ ആരാധകർ തകർത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക