Image

മമ്മൂട്ടി ചിത്രം 'ബസൂക്ക'യ്ക്ക് പാക്ക് അപ്

Published on 22 March, 2024
മമ്മൂട്ടി ചിത്രം 'ബസൂക്ക'യ്ക്ക് പാക്ക് അപ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ബസൂക്ക'യുടെ ചിത്രീകരണം പൂര്‍ത്തിയായി.

90 ?ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ഗെയിം ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിം?ഗ് പൂര്‍ത്തീകരിച്ചത്. തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസും സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് സംവിധായകന്‍ ഡീനോ ഡെന്നിസ്.

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമാണ് 'ബസൂക്ക'. തെന്നിന്ത്യന്‍ നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോന്‍ വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. 'ബെഞ്ചമിന്‍ ജോഷുവ' എന്നാണ് ഗൗതം മേനോന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ സിദ്ധാര്‍ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ദിവ്യാ പിള്ള, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍ (ബിഗ് ബി ഫെയിം), സ്ഫടികം ജോര്‍ജ്, തുടങ്ങിയവരും അഭിനയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക