Image

ആടുജീവിതം സിനിമയ്‌ക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍

Published on 23 March, 2024
ആടുജീവിതം സിനിമയ്‌ക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍

ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍.

യുഎഇയില്‍ മാത്രമാണ് സിനിമയ്‌ക്ക് പ്രദർശനാനുമതി ലഭിച്ചത്.

സിനിമ വിവിധ ഇന്ത്യൻ ഭാഷകളില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ടെങ്കിലും മലയാളം പതിപ്പിന് മാത്രമാണ് യുഎഇയില്‍ പ്രദർശനാനുമതിയുള്ളത്.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ആടുജീവിതം ജോലിക്കായി സൗദി അറേബ്യയിലെത്തി മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുന്ന നജീബിന്റെ അതിജീവനമാണ് ആവിഷ്കരിക്കുന്നത്. ചിത്രം ഈ മാസം 28-നാണ് തിയേറ്ററുകളിലെത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക