Image

'പുഷ്പ 2' വിലും സാമന്തയെത്തും!

Published on 26 March, 2024
 'പുഷ്പ 2' വിലും സാമന്തയെത്തും!

2021ലെ ബ്ലോക്ക്ബസ്റ്റര്‍ 'പുഷ്പ ദി റൈസി'ന്റെ രണ്ടാം ഭാഗമായി എത്തുന്ന 'പുഷ്പ ദി റൂളി'ല്‍ സാമന്തയും ഭാഗമാകുന്നു.

സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളിലെ ഗാനത്തിലായിരിക്കും സാമന്ത എത്തുക എന്നാണ് റിപ്പോര്‍ട്ട്.  നടിയുടെ കഥാപാത്രം സിനിമയുടെ മൂന്നാം ഭാഗത്തിലുമുണ്ടാകുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്. പുഷ്പ ടീം പങ്കുവെച്ച ഒരു കൗണ്ട്ഡൗണ്‍ പോസ്റ്റര്‍ കഴിഞ്ഞ മാസം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 200 ദിവസത്തിനുള്ളില്‍ പുഷ്പ 2 ആരംഭിക്കും എന്നായിരുന്നു പോസ്റ്റര്‍. 2024 ഓഗസ്റ്റ് 15നാണ് പുഷ്പ 2 ലോകമെമ്ബാടും റിലീസിനെത്തുക.

അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്ബന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി നായകന്‍ അല്ലു അര്‍ജ്ജുന്‍ പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക