Image

കെജ്‌രിവാളിന്റെ അറസ്റ്റ് സംബന്ധിച്ച യുഎസ്  അഭിപ്രായത്തിൽ ഇന്ത്യ പ്രതിഷേധിച്ചു (പിപിഎം) 

Published on 27 March, 2024
കെജ്‌രിവാളിന്റെ അറസ്റ്റ് സംബന്ധിച്ച യുഎസ്  അഭിപ്രായത്തിൽ ഇന്ത്യ പ്രതിഷേധിച്ചു (പിപിഎം) 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് സംബന്ധിച്ചു യുഎസ് നടത്തിയ അഭിപ്രായ പ്രകടനത്തിൽ പ്രതിഷേധിക്കാൻ ഡൽഹിയിലെ യുഎസ് എംബസി ആക്ടിങ് ഡപ്യൂട്ടി ചീഫ് ഗ്ലോറിയ ബെർബെനയെ വിദേശകാര്യ മന്ത്രാലയം (എം ഇ എ) വിളിച്ചു വരുത്തി. 

കെജ്‌രിവാളിനു 'നീതിപൂർവവും സുതാര്യവും കൃത്യവുമായ' നിയമ പ്രക്രിയ ഉറപ്പാക്കണം എന്നു യുഎസ് വിദേശകാര്യ വകുപ്പിന്റെ വക്താവ് അഭിപ്രായപ്പെട്ടിരുന്നു. 

മന്ത്രാലയത്തിൽ ബെർബെനയുമായുള്ള കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടു. യുഎസ് പരാമർശങ്ങളോടുള്ള ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചുവെന്നു  എം ഇ എ പറഞ്ഞു. "രാജ്യങ്ങൾ മറ്റു രാജ്യങ്ങളുടെ പരമാധികാരവും ആഭ്യന്തര വിഷയങ്ങളും ആദരവോടെ കാണണമെന്നത് നയതന്ത്ര മര്യാദയാണ്. അത് അവഗണിച്ചാൽ അനാരോഗ്യകരമായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കപ്പെടും. 

"മറ്റു ജനാധിപത്യ രാജ്യങ്ങളോട് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം."

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ എം ഇ എ ന്യായീകരിച്ചു. അതിന്റെ സ്വാതന്ത്ര്യവും അർപ്പണബോധവും ആദരിക്കപ്പെടുന്നു. വേഗത്തിൽ നീതി നടപ്പാക്കുകയും ചെയ്യുന്നു. "അക്കാര്യത്തിൽ സംശയങ്ങൾ ഉയർത്തുന്നത് അനാവശ്യമാണ്." 

നേരത്തെ പൗരത്വ നിയമത്തെ (സി എ എ) കുറിച്ച് യുഎസ് ആശങ്ക ഉയർത്തിയിരുന്നു. ആ ആശങ്ക അസ്ഥാനത്തും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലും ഉള്ളതാണ്. അനാവശ്യവുമാണെന്ന് എം ഇ എ ചൂണ്ടിക്കാട്ടി. 

കെജ്‌രിവാളിന്റെ അറസ്റ്റ് ഉന്നയിച്ച ജർമനിയുടെ നയതന്ത്ര പ്രതിനിധിയെയും എം ഇ എ വിളിച്ചു വരുത്തിയിരുന്നു. 

India rejects US comments on Kejriwal arrest 

Join WhatsApp News
Jacob 2024-03-27 19:14:40
America has 2 tier justice system. Hunter Biden receives preferential treatment because his last name is Biden.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക