Image

'റാഹേല്‍ മകൻ കോര' ഒടിടിയില്‍ എത്തി

Published on 27 March, 2024
'റാഹേല്‍ മകൻ കോര' ഒടിടിയില്‍ എത്തി

 പ്രണയവും, കുടുംബ ബന്ധവും, തമാശകളും പ്രമേയമാക്കി2023 ഒക്ടോബർ 13ന് തിയറ്ററുകളില്‍ എത്തിയ  'റാഹേല്‍ മകൻ കോര'. ഇപ്പോള്‍ ഒടിടിയില്‍ എത്തി. സൈന പ്ലേയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ഇന്ന് മാർച്ച്‌ 27 മുതല്‍ ചിത്രം ഒടിടിയില്‍ സംപ്രേഷണം ചെയ്ത് തുടങ്ങിയിരിക്കുന്നത്.

തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് കാര്യമായ പ്രകടനം ബോക്സ്‌ഓഫീസില്‍ സൃഷ്ടിക്കാനായില്ല. സിംഗിള്‍ പാരന്‍റിങ് വിഷയമാക്കിക്കൊണ്ട് എത്തുന്ന ചിത്രമൊരുക്കുന്നത് 2010 മുതല്‍ മലയാള സിനിമയില്‍ സഹസംവിധായകനായി പ്രവർത്തിക്കുന്ന ഉബൈനിയാണ്. സംവിധായകൻ ലിയോ തദേവൂസിനോടൊപ്പം അസിസ്റ്റന്‍റായി തുടങ്ങിയ അദ്ദേഹം 'മെക്സിക്കൻ അപാരത' മുതല്‍ 'പത്തൊമ്ബതാം നൂറ്റാണ്ട്' വരെയുള്ള സിനിമകളില്‍ ചീഫ് അസോസിയേറ്റായിരുന്നു. ഉബൈനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് 'റാഹേല്‍ മകൻ കോര'.

'സൂ സൂ സുധി വാത്മീകം', 'ഊഴം', 'സോളോ', 'ആട് 2','അബ്രഹാമിന്‍റെ സന്തതികള്‍',' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ആൻസൻ പോളാണ് സിനിമയില്‍ നായകവേഷത്തിലെത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക