Image

ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനു റാലി  ഡാലസിൽ മാർച്ച് 30, ശനിയാഴ്ച

പി പി ചെറിയാൻ Published on 28 March, 2024
ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനു  റാലി  ഡാലസിൽ മാർച്ച് 30, ശനിയാഴ്ച

ഡാലസ് :ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള    റാലി ഡാലസ്സിൽ സംഘടിപ്പിക്കുന്നു.  മാർച്ച് 30, ശനിയാഴ്ച.ഉച്ചക്ക് 1 മുതൽ 3 വരെ ഗ്രാസ്സി നോൾ,411 എൽമ് സെൻ്റ്, ഡാളസ്സിലാണ് റാലി.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ നിലവിലെ ഭരണകൂടത്തിൻ്റെ ഭീഷണിയിലാണ്. നിശ്ശബ്ദമായ മാധ്യമങ്ങൾ, പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകൾ ചുമത്തി അറസ്റ്റ് ചെയ്യൽ , എതിർപ്പ് കീഴടക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കൽ ,  ഇലക്ടറൽ ബോണ്ടുകൾ, ന്യൂനപക്ഷ അവകാശങ്ങളുടെ പീഡനം, കർഷകരുടെ അവകാശങ്ങൾ ലംഘിക്കൽ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവയെല്ലാം അടിയന്തിര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളാണെന്ന്  'പൗരാവകാശങ്ങളും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പും ഉയർത്തിപ്പിടിക്കുക ലക്ഷ്യമിട്ടുള്ള സംഘാടകർ പറയുന്നു.  (DALLAS COALITION GROUP TO UPHOLD CIVIL RIGHTS AND FREE AND FAIR ELECTION) 

ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ നിങ്ങളുടെ പിന്തുണ അറിയിക്കാൻ  പ്രതിഷേധത്തിൽ പങ്കുചേരണമെന്നു സംഘാടകർ അഭ്യർത്ഥിച്ചു

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:വിജയ ലക്ഷ്‌മി+1-469-592-2446)

Join WhatsApp News
Cherian Joseph 2024-03-28 01:25:08
ഇതുപോലെ മിസ്സിസ് വിജയലക്ഷ്മി മാഡം ഫാസിസത്തിനെതിരായിട്ട് അഴിമതിക്കെ എതിരായിട്ട്, ജനാധിപത്യത്തിന് വേണ്ടി നമ്മൾ പൊരുതും പൊരുതി പൊരുതി മരിക്കും എല്ലാ പ്രവാസികളും ഒന്നടങ്കം സംഘടിക്കണം. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഒരു കച്ചറ നേതാവും, നേതാക്കളും ഇന്ത്യ ഇനി ഒരിക്കലും ഭരിക്കാൻ നമ്മൾ അനുവദിക്കരുത്. സംഘടിക്കുവിൻ ശക്തരാകുവിൻ. ഞങ്ങളെല്ലാം ജനാധിപത്യവിശ്വാസികളോടൊപ്പം. ഇന്ത്യയിലും അമേരിക്കയിലും മതേതരത്വം തുല്യനീതി നിലനിൽക്കണം. കോൺഗ്രസിലെ ഐക്യം നമ്മൾ കൊണ്ടുവരണം, ഇന്നലെ മുളച്ച തകരകളായ, നേതാവാകാൻ മാത്രം പൊങ്ങി നടക്കുന്ന, കേരളത്തിൽ എന്നപോലെ അമേരിക്കയിലും വിഘടനവാദികളായ OICC എന്ന തുരപ്പന്മാരെയുംനമ്മൾ തുരത്തണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക