Image

$8 ബില്യൺ തട്ടിയ ക്രിപ്റ്റോ എക്സ്ചേഞ്ച്  സ്ഥാപകനു 25 വർഷത്തെ തടവ് (പിപിഎം)  

Published on 29 March, 2024
$8 ബില്യൺ തട്ടിയ ക്രിപ്റ്റോ എക്സ്ചേഞ്ച്  സ്ഥാപകനു 25 വർഷത്തെ തടവ് (പിപിഎം)  

എഫ് ടി എക്സ് ക്രിപ്റ്റോ എക്സ്ചേഞ്ച് സ്ഥാപകൻ സാം ബാങ്ക്മാൻ-ഫ്രൈഡിനെ മൻഹാട്ടൻ കോടതി 25 വർഷത്തെ തടവിനു ശിക്ഷിച്ചു. നിക്ഷേപകരെ കബളിപ്പിച്ചു $8 ബില്യൺ തട്ടിയെടുത്തു എന്ന കുറ്റത്തിനാണ് 32 വയസുകാരൻ ജയിലിൽ പോവുക. 

ഏഴു ഗൂഢാലോചന-തട്ടിപ്പു കുറ്റങ്ങൾ ചുമത്തപ്പെട്ട  ബാങ്ക്മാൻ-ഫ്രൈഡ്  240 മാസവും 60 മാസവുമുള്ള രണ്ടു ജയിൽ ശിക്ഷകൾ ഒരേ സമയത്തു അനുഭവിക്കണം എന്നാണ് യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ്‌ ലെവിസ് കപ്ലാന്റെ വിധി. എഫ് ടി എക്സ് ഉപയോക്താക്കൾക്കു ധനനഷ്ടമൊന്നും ഉണ്ടായില്ല എന്ന പ്രതിയുടെ വാദം കപ്ലാൻ തള്ളി. 

"ചെയ്യുന്നത് തെറ്റാണെന്നു നിങ്ങൾക്കു അറിയാമായിരുന്നു," യുഎസ് സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണിതെന്നു ചൂണ്ടിക്കാട്ടിയ ജഡ്‌ജ്‌ പറഞ്ഞു. 

ഉപയോക്താക്കൾക്കു $8 മില്യൺ നഷ്ടമായി. അതേപ്പറ്റിയുള്ള ചോദ്യങ്ങൾക്കു ബാങ്ക്മാൻ-ഫ്രൈഡ് നൽകിയ മറുപടി നുണയാണ്. 

ഓഗസ്റ്റ് 11നു അറസ്റ്റ് ചെയ്യപ്പെട്ട ബാങ്ക്മാൻ-ഫ്രൈഡ് മെട്രോപൊളിറ്റൻ ഡിറ്റെൻഷൻ സെന്ററിൽ കഴിയുകയാണ്. ക്രിപ്റ്റോ രാജാവാകാൻ വേണ്ടി ഭീമമായ തട്ടിപ്പാണ് ബാങ്ക്മാൻ-ഫ്രൈഡ് നടത്തിയതെന്നു ന്യൂ യോർക്ക് സതേൺ ഡിസ്ട്രിക്ട് അറ്റോണിയുടെ ഓഫിസ് പറഞ്ഞു. "ബാങ്ക്മാൻ-ഫ്രൈഡും ക്രിപ്റ്റോ കറൻസിയും നവീനമാണെങ്കിലും ഈ തരത്തിലുള്ള നുണകളൂം വഞ്ചനയും കവർച്ചയും ഏറെ പഴക്കം ചെന്നതാണ്. ഞങ്ങൾക്ക് അത് വച്ച് പൊറുപ്പിക്കാൻ കഴിയില്ല," ഡി എ ഡേമിയൻ വില്യംസ് പറഞ്ഞു. 

FTX founder gets 25 years in jail 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക