Image

സജന്‍ മൂലേപ്ലാക്കല്‍ ഫോമ വെസ്‌റ്റേണ്‍ റീജിയനില്‍ നിന്നും നാഷണല്‍ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു

Published on 29 March, 2024
സജന്‍ മൂലേപ്ലാക്കല്‍ ഫോമ വെസ്‌റ്റേണ്‍ റീജിയനില്‍ നിന്നും നാഷണല്‍ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു

കാലിഫോര്‍ണിയ: കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി കാലിഫോര്‍ണിയ ബേ ഏരിയയിലും അമേരിക്കന്‍ മലയാളികള്‍ക്കിടയിലും നിസ്വാര്‍ത്ഥ സേവന പ്രവര്‍ത്തനങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന പ്രശസ്ത വ്യക്തിത്വമായ സജന്‍ മൂലേപ്ലാക്കല്‍ വെസ്റ്റേണ്‍ റീജിയനെ പ്രതിനിധീകരിച്ച് ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. സിലിക്കണ്‍ വാലിയിലെ പ്രശസ്ത കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന സജന്‍ കണ്ണൂര്‍ സ്വദേശിയാണ്. 

സാമൂഹിക പ്രവര്‍ത്തന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സജന്‍ മൂലേപ്ലാക്കല്‍ ഫോമയിലെ കര്‍മ്മനിരതനായ പ്രവര്‍ത്തകനാണ്. ഫോമ വെസ്‌റ്റേണ്‍ റീജിയന്‍ ചെയര്‍മാനായി സേവനം അനുഷ്ഠിക്കുന്ന സാജന്‍ ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചുവരുന്നു. 2022 ഫോമ കാണ്‍കൂണ്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ച സജന്‍ ഫോമ സാന്ത്വന സംഗീതം കോര്‍ഡിനേറ്റര്‍, ഫോമ വെസ്‌റ്റേണ്‍ റീജിയന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ തുടങ്ങിയ നിരവധി ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റിയ വ്യക്തിയാണ്. 

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (MANCA യുടെ പ്രസിഡന്റായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ച സമയത്താണ് നോര്‍ത്തേണ്‍ അമേരിക്കയിലെ ഏറ്റവും നല്ല മലയാളി സംഘടനയ്ക്കുള്ള ഇന്ത്യ പ്രസ്‌ക്ലബ് അവാര്‍ഡ് മങ്ക കരസ്ഥമാക്കുന്നത്. ഫോമ കേരള ഹൗസിംഗ് പ്രൊജക്ടില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ മങ്ക സ്‌പോണ്‍സര്‍ ചെയ്തത് സജന്‍ പ്രസിഡന്റ് ആയിരിക്കുമ്പോഴായിരുന്നു. 

ഇപ്പോള്‍ മങ്ക ട്രസ്റ്റി ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സജന്‍ ഫോമയുടെ അംഗ സംഘടനയായ ബേ മലയാളിയുടെ ഫൗണ്ടിംഗ് ഡയറക്ടറും ആദ്യത്തെ ട്രഷററും ആയിരുന്നു. ഇപ്പോള്‍ ബേ മലയാളി ബോര്‍ഡ് ഓഫ് ഡയറക്ടറായും പ്രവര്‍ത്തിച്ചുവരുന്നു. 

സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയുടെ കൈക്കാരനായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട സജന്‍ തപസ്യ ആര്‍ട്‌സ് ഓഫ് സാന്‍ഫ്രാന്‍സിസ്‌കോയുടെ രക്ഷാധികാരിയായും സേവനം അനുഷ്ഠിക്കുന്നു. പ്രവാസി ചാനലിന്റെ കാലിഫോര്‍ണിയ ഡയറക്ടര്‍ കൂടിയാണ്. വെസ്‌റ്റേണ്‍ റീജിയനിലെ എല്ലാ സംഘടനാ പ്രവര്‍ത്തകര്‍ക്കും സര്‍വ്വ സമ്മതനായ സജന്‍ ഫോമയുടെ 2024- 26 കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക