Image

ക്രൂശിതൻ (രാജു തോമസ്‌)

Published on 29 March, 2024
 ക്രൂശിതൻ (രാജു തോമസ്‌)

ഇനിയും മരിക്കാതെ ക്രൂശിൽ കിടക്കും
യേശുവെ ഞാനിന്നു കണ്ടു.
കരയുമക്കണ്ണെന്നെക്കാൺകെയതെന്റെ
ഉള്ളത്തിലേക്കുറ്റുനോക്കി;
വിറയാർന്ന ചുണ്ടുകൾ മന്ദം മൊഴിഞ്ഞു
സനാതന മോക്ഷമന്ത്രം:

“സ്വർഗ്ഗവും നരകവുമെല്ലാം നിന്റെ
ഉള്ളിലാ,ണെൻകയ്യിലല്ല;
മതമുക്തനാവുന്ന സത്യാഗ്രഹിക്ക്
ആവുമീ സത്യം ഗ്രഹിക്കാൻ-- *1
മതം മുറ്റിനിന്നാൽ മദംപൊട്ടു,മെന്നാൽ
വിട്ടുപോന്നാലുണ്ടു ശാന്തി.”

ഇടിവെട്ടിമഴപെയ്ത്, ഗുരുവിന്റെ
സർവ്വാശ്രുനിണസ്വ്വേദങ്ങൾ
മലമുകളിലിൽനിന്നുമൊലിച്ചിറങ്ങി
പാരിടമാകെ നനയ്ക്കെ,
സമ്മിശ്രവികാരങ്ങളിൽ ജനം പിരിഞ്ഞു
പിന്നവിടാരുമില്ലായിരുന്നു. *3

സത്യമായുള്ളയാ സുവിശേഷമേതും
കേട്ടിട്ടുമാരെന്തു കേട്ടു?
ജീവിച്ചിരിപ്പതേ ദാരുണമാക്കൂന്ന
ഭൗമദുഃഖങ്ങൾ പോരാതെ,
നിത്യം മനുഷ്യരെ തമ്മിലടിപ്പിപ്പൂ
നാരകമായീ മതങ്ങൾ.

*2 ഭരണയന്ത്രം അത് ആഘോഷിച്ചു, ജനം
അതിനു സാക്ഷികളായതോ, പല രീതീയിൽ.
*3 ഏതാനും പടയാളികളികളൊഴിച്ച്.ക്രൂശിതൻ
--രാജു റ്റോമസ്

ഇനിയും മരിക്കാതെ ക്രൂശിൽ കിടക്കും
യേശുവെ ഞാനിന്നു കണ്ടു.
കരയുമക്കണ്ണെന്നെക്കാൺകെയതെന്റെ
ഉള്ളത്തിലേക്കുറ്റുനോക്കി;
വിറയാർന്ന ചുണ്ടുകൾ മന്ദം മൊഴിഞ്ഞു
സനാതന മോക്ഷമന്ത്രം:

“സ്വർഗ്ഗവും നരകവുമെല്ലാം നിന്റെ
ഉള്ളിലാ,ണെൻകയ്യിലല്ല;
മതമുക്തനാവുന്ന സത്യാഗ്രഹിക്ക്
ആവുമീ സത്യം ഗ്രഹിക്കാൻ-- *1
മതം മുറ്റിനിന്നാൽ മദംപൊട്ടു,മെന്നാൽ
വിട്ടുപോന്നാലുണ്ടു ശാന്തി.”

ഇടിവെട്ടിമഴപെയ്ത്, ഗുരുവിന്റെ
സർവ്വാശ്രുനിണസ്വ്വേദങ്ങൾ
മലമുകളിലിൽനിന്നുമൊലിച്ചിറങ്ങി
പാരിടമാകെ നനയ്ക്കെ,
സമ്മിശ്രവികാരങ്ങളിൽ ജനം പിരിഞ്ഞു
പിന്നവിടാരുമില്ലായിരുന്നു. *3

സത്യമായുള്ളയാ സുവിശേഷമേതും
കേട്ടിട്ടുമാരെന്തു കേട്ടു?
ജീവിച്ചിരിപ്പതേ ദാരുണമാക്കൂന്ന
ഭൗമദുഃഖങ്ങൾ പോരാതെ,
നിത്യം മനുഷ്യരെ തമ്മിലടിപ്പിപ്പൂ
നാരകമായീ മതങ്ങൾ.

*1 സത്യാഗ്രഹിക്ക് സത്യഗ്രഹി ആകാൻ കഴിയും
*2 ഭരണയന്ത്രം അത് ആഘോഷിച്ചു, ജനം
അതിനു സാക്ഷികളായതോ, പല രീതീയിൽ.
*3 ഏതാനും പടയാളികളികളൊഴിച്ച്.

Join WhatsApp News
josecheripuram 2024-03-30 01:19:50
The truth Hurts, your poem, Who ever stood for the truth were persecuted and eliminated, it happened ,it is happening, and will happen. but they don't die, their ideology lives for ever. It's very apt for today. Well written and the message is very clever. All the best Raju .
J. Mathew Vazhappallil 2024-03-30 14:20:15
Well written.? Truth always prevail.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക