Image

മാർപാപ്പ പെസഹാ ശുശ്രൂഷയിൽ 12 സ്ത്രീ തടവുകാരുടെ കാൽ കഴുകി (പിപിഎം) 

Published on 29 March, 2024
മാർപാപ്പ പെസഹാ ശുശ്രൂഷയിൽ 12 സ്ത്രീ തടവുകാരുടെ കാൽ കഴുകി (പിപിഎം) 

പെസഹാ വ്യാഴാഴ്ച ഫ്രാൻസിസ് മാർപാപ്പ റോമിലെ ജയിലിൽ 12 സ്ത്രീ തടവുകാരുടെ കാൽ കഴുകി. താഴ്‌മയുടെ സന്ദേശം നൽകിയ ചടങ്ങിൽ പാപ്പ സ്ത്രീകളുടെ കാൽ കഴുകുന്നത് ഇതാദ്യമായിരുന്നു. 

ആരോഗ്യ പ്രശ്നങ്ങളുള്ള പാപ്പാ (87) റെബേബിയാ ജയിലിൽ വച്ചാണ് ശുശ്രൂഷ നടത്തിയത്. വീൽ ചെയറിൽ ഇരുന്നു കൊണ്ടാണ് പാപ്പാ അതു നിർവഹിച്ചത്. 

തടവുകാരിൽ പലരും കണ്ണീർ തൂകി. 

സ്ഥാനമേറ്റ ശേഷം പാപ്പാ ഈ ശുശ്രൂഷ വത്തിക്കാന് പുറത്താണ് നടത്താറുള്ളത്. തടവുകാർ, അഭയാർഥികൾ, അംഗവൈകല്യം സംഭവിച്ചവർ എന്നിങ്ങനെയുള്ളവരുടെ കാൽ കഴുകുകയാണ് അദ്ദേഹം ചെയ്യാറുള്ളത്. മുസ്ലിങ്ങളുടെയും കാൽ കഴുകിയിട്ടുണ്ട്. സ്ത്രീകളുടെ കാൽ കഴുകാൻ മാത്രമായി പക്ഷെ ശുശ്രൂഷ ഇതാദ്യമായിരുന്നുവെന്നു സഭാ ചരിത്രകാരൻ ഫാദർ അന്തോണി റഫ് പറഞ്ഞു. 

ജയിലിൽ പാപ്പാ ആദ്യമായാണ് എത്തുന്നതെന്ന് ഡയറക്‌ടർ നാദിയ ഫൊണ്ടാന പറഞ്ഞു. 360 തടവുകാരും ഒരു കുട്ടിയുമാണ് അവിടെ ഉള്ളത്. 

മാർപാപ്പ ആയി അധിക കാലം കഴിയും മുൻപ് സ്ത്രീകളെ ശുശ്രൂഷയിൽ പങ്കെടുപ്പിക്കാൻ ഫ്രാൻസിസ് ചട്ടങ്ങൾ ഭേദഗതി ചെയ്തു. അദ്ദേഹത്തിന്റെ മുൻഗാമി ബെനഡിക്ട് പുരുഷന്മാരുടെ മാത്രം കാലുകളെ കഴുകിയിരുന്നുള്ളൂ. പിന്നീട് അത് പുരോഹിതന്മാർക്കു മാത്രമായി. 

ഓശാന ഞായറാഴ്ച്ച പാപ്പാ വത്തിക്കാനിൽ വിശ്വാസികളോട് സംസാരിച്ചില്ല. ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും പോപ്പോമൊബൈലിൽ ചുറ്റുകയും ചെയ്തു. 

Pope washes feet of women prisoners 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക