Image

ഇന്ത്യൻ തിരഞ്ഞെടുപ്പ് നീതിപൂർവം നടക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു യുഎൻ മേധാവി (പിപിഎം)

Published on 29 March, 2024
ഇന്ത്യൻ തിരഞ്ഞെടുപ്പ് നീതിപൂർവം നടക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു യുഎൻ മേധാവി (പിപിഎം)

ലോക് സഭാ തിരഞ്ഞെടുപ്പിൽ എല്ലാ ഇന്ത്യക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസ് പ്രത്യാശ പ്രകടിപ്പിച്ചു. 

"തിരഞ്ഞെടുപ്പ് നടക്കുന്ന ഏതു രാജ്യത്തും എന്ന പോലെ ഇന്ത്യയിലും എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നു അദ്ദേഹം പ്രത്യാശിക്കുന്നു," ഗട്ടറസിന്റെ വക്താവ് സ്റ്റെഫാൻ ഡുറാജിക് പറഞ്ഞു. "രാഷ്ട്രീയ അവകാശങ്ങളും പൗരാവകാശങ്ങളും ഉൾപ്പെടെ. എല്ലാവര്ക്കും നീതിയും നിക്ഷപക്ഷതയും ഉറപ്പാക്കുന്ന അന്തരീക്ഷത്തിൽ വോട്ട് ചെയ്യാൻ കഴിയും എന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു." 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും കോൺഗ്രസിന്റെ ഫണ്ടുകൾ മരവിപ്പിച്ചതും ചൂണ്ടിക്കാട്ടി ഇന്ത്യ പ്രതിസന്ധിയിലാണെന്ന് ഒരു ബംഗ്ലാദേശി മാധ്യമ പ്രവർത്തകൻ യുഎൻ മാധ്യമസമ്മേളനത്തിൽ വിഷയം ഉന്നയിച്ചപ്പോഴാണ് ഈ പ്രതികരണം ഉണ്ടായത്.  

UN chief hopes India vote will be fair 

Join WhatsApp News
Democracy 2024-03-29 22:28:43
Everybody who cares about the democracy in India is concerned about the recent happenings there. After declaring election, the opposition leaders are arrested and assets of opposition parties are attached by the government machineries. Where as, the misdeeds of ruling party are ignored.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക