Image

യാഹ് ദൈവം സൗദി അറേബ്യനോ ? (ഭാഗം-1: ആന്‍ഡ്രൂ)

Published on 21 April, 2024
യാഹ് ദൈവം സൗദി അറേബ്യനോ ? (ഭാഗം-1: ആന്‍ഡ്രൂ)

പുരാതീന മിദ്യാനിൽ ലോഹഅയിര് ഉരുക്കുന്ന തീച്ചൂള ഉണ്ടായിരുന്ന പ്രദേശത്തിൻറ്റെ പേരോ YHWH-യാഹ്വെ ?

......അവൻ ഊതിക്കഴിക്കുന്നവൻറ്റെ  തീ പോലെയും.....മലാഖി 3:2 . ചൂളപോലെ കത്തുന്ന ഒരു ദിവസം വരും-മലാഖി 4: 1


ആരാണ് യാഹ്:

''ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു.-പുറപ്പാട് 6:2. ഈൽ -സഹാദി {സർവ്വ ശക്തൻ} എങ്ങനെ യഹോവ ആയി മാറി?.പുറപ്പാട് 3: ''13 മോശെ ദൈവത്തോടു: .... അവൻറ്റെ  നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു.

14 അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു “Ehyeh-Asher-Ehyeh (I will be what I will be) .. എന്നു കല്പിച്ചു...15 .....Ehyeh - യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു. ''“Ehyeh-Asher-Ehyeh (I will be what I will be) ''-ഞാൻ ആകുന്നവൻ ഞാൻ ആകുന്നു''- എന്നത് പേര് ആണോ? അതോ ഞാൻ എന്തായിരിക്കുമോ അതായിരിക്കും ഞാൻ''- എന്ന് ഭാവികാല അവസ്ഥ/ വ്യവസ്ഥ /ഉടമ്പടി എന്ന അർത്ഥത്തിൽ എടുക്കുന്നതല്ലേ ശരി!, അതായത് ഇപ്പോൾ എൻറ്റെ പേര് വെളിപ്പെടുത്തുന്നില്ല, ഭാവിയിൽ വേണ്ട കാലത്തു അത് വെളിപ്പെടുത്തിക്കൊള്ളാം എന്ന് അനുമാനിക്കരുതോ!. ''ഞാൻ ഞാനാകുന്നു'' എന്നത് ദൈവത്തിൻറ്റെ പേര് ആണെന്ന്  പരിഭാഷയിൽ വന്ന തെറ്റോ?. അബ്രഹാമിൻറ്റെയും ഇസഹാക്കിൻറ്റെയും യാക്കോബിൻറ്റേയും ദൈവം -ഈൽ -സഹാദി/എലോഹീം എന്ന് വ്യക്തം. മരുഭൂവിലെ കത്തുന്ന മുൾപ്പടർപ്പിൽ നിന്നുള്ള ശബ്ദം കേട്ട് മോശക്ക് സ്ഥലകാല വിഭ്രമം ഉണ്ടായില്ലേ?. കാരണം എൽ /ഈൽ  എന്നതൊക്കെ ആയിരുന്നു ദൈവം എന്നതുകൊണ്ട്  അന്നത്തെ ഇസ്രായേൽ ജനത ഉദ്ദേശിച്ചിരുന്നത്. അതോ വരും കാലങ്ങളിൽ  ഇസ്രായേൽ ജനത അംഗീകരിക്കുന്ന എല്ലാ ദൈവങ്ങളെയും ഏതു പേരിലായാലും അംഗീകരിക്കാൻ തയ്യാർ എന്നതിന്  ഒരു മുൻ‌കൂർ ജാമ്യമോ?.

  പത്തു കല്പനകളിലെ ആദ്യ കൽപ്പനകൾ നോക്കു ; ദൈവത്തിനു പേര്, ദൈവ സങ്കല്പം, ദൈവം 'ഇന്നത്' എന്ന് പറയുന്നതുപോലും ദൈവത്തിൻറ്റെ പ്രതിമ ഉണ്ടാക്കുന്നതിനു തുല്യമാണ്. അപ്പോൾ പുറപ്പാടിലെ ദൈവം '' എൻ്റെ  പേര് യഹോവ'' എന്ന് പറഞ്ഞാൽ അവിടെത്തന്നെ ദൈവപ്രതിമ ഉണ്ടാക്കുന്നു. അതിനാൽ യഹോവ എന്നത് ദൈവത്തിൻറ്റെ പേര് അല്ല എന്ന് അനുമാനിക്കണം. പുറപ്പാട് 20:7 നിൻറ്റെ  ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു''; അതുകൊണ്ട് ആയിരുന്നല്ലോ വർഷത്തിൽ ഒരിക്കൽ മാത്രം മഹാപുരോഹിതൻ അധിവിശുദ്ധ സ്ഥലത്തു  കയറി ദൈവ നാമം പൂർണ്ണമായി പോലും ഉച്ചരിക്കാതിരുന്നത്. അതേ ദൈവം; എൻ്റെ  പേര് യഹോവ എന്നാണ് എന്ന് മോശയോട് പറയുമോ?. വരും കാലങ്ങളിൽ ദൈവത്തെ ഏതു പേരിൽ വിളിച്ചാലും പഴയ കാലങ്ങളിൽ ദൈവത്തെ ഏതു പേരിൽ വിളിച്ചാലും എല്ലാം ഞാൻ തന്നെ എന്നല്ലേ 'ദൈവം' ഇവിടെ പറയുന്നത്. ബൈബിൾ എഴുതിയ പുരോഹിതർ വളരെ കണക്കുകൂട്ടിയാണ് മുൻകൂട്ടി എഴുതിയത്; 'നിങ്ങൾ ഓരോരോ കാലഘട്ടങ്ങളിൽ ദൈവത്തെ ഏതു പേര് വിളിച്ചാലും അതെല്ലാം ഞാൻ  തന്നെ എന്നാണ് ഇവിടെ ദൈവം ഉദ്ദേശിക്കുന്നത്. പിതാക്കൻമ്മാരുടെ ദൈവം ആരാണെന്ന് അറിയാതെ ആണോ അതോ അറിഞ്ഞിട്ടും എന്തിനാണ് മോശ ദൈവത്തോട് പേര് ചോദിക്കുന്നത്? മുൾപ്പടർപ്പിൽ വന്നത് ദൈവം ആണോ എന്ന് അറിയാനാണ് മോശ ചോദിക്കുന്നത് എന്ന് അനുമാനിക്കാം. എന്നാൽ ദൈവം ഇവിടെ വ്യക്തമായി  സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ ഉരുണ്ടു കളിക്കുന്നു. ഇവിടെ ദൈവം മനുഷ്യരോട് സ്വന്തത്തെ വെളിവാക്കുന്നതിൽ പരാജയപ്പെടുന്നു. ഇത്തരം ദൈവത്തെ ഇസ്രായേല്യർ ഇടക്കിടെ ഉപേഷിക്കുന്നതും കാണാം. ഇസ്രായേല്യർ അനേക ദൈവങ്ങളിൽ വിശ്വസിച്ചു. അതിൽ ഏതു ദൈവമാണ് എന്നാണ് മോശ ചോദിക്കുന്നത്. മറ്റ് അനേകം ദൈവങ്ങളെ  ഇസ്രായേല്യർ ആരാധിച്ചിരുന്നു എന്ന് 10 കൽപ്പന കൊടുത്ത ദൈവത്തിനും അറിയാം; അതാണ് ''എന്നെ മാത്രം ആരാധിക്കണം എന്ന് ദൈവം പറയുന്നത്. ബഹു ദൈവങ്ങളിൽ ഒരു  ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന ''ഏക ദൈവ ആരാധന'' മോശ; ദൈവം പറഞ്ഞു എന്ന് പറഞ്ഞു ഇസ്രായേല്യരോട്  ആവശ്യപ്പെടുന്നു. എന്നാൽ ഇസ്രായേല്യർ ഒരിക്കലും ഏക ദൈവ വിസ്വാസികളോ ഏക ദൈവ ആരാധകരോ ആയിരുന്നില്ല. ''Ehyeh-Asher-Ehyeh എന്നത് “I Am Who I Am, എന്ന വർത്തമാന കാലത്തിനു   പകരം ''I Will Be That What  I Will Be.”-ഇനിയും ഭാവിയിൽ പരിണമിച്ചുണ്ടാകുന്ന എല്ലാ ദൈവവിശ്വാസങ്ങളും ഞാൻ തന്നെ എന്ന് പരിഭാഷ നന്നായിരുന്നു. അതല്ല ഭാവിയിൽ നിങ്ങൾ എന്നോട് എങ്ങനെ പെരുമാറും അതനുസരിച്ചു ഞാൻ മാറിക്കൊണ്ടിരിക്കും എന്ന വ്യവസ്ഥ ആണ് ദൈവം ഇവിടെ പ്രഖ്യാപിക്കുന്നതു. ഇസ്രയേലിൻറ്റെ ചരിത്രം നോക്കിയാൽ  അവരുടെ ദൈവം ചരടുകൾ ഇല്ലാതെ കിർപകൾ നൽകുന്നവൻ ആയിരുന്നില്ല. അനേകം വ്യവസ്ഥകൾ ജനങ്ങൾ പാലിച്ചാൽ മാത്രമേ ദൈവം അവരെ രഷിക്കയുള്ളു എന്ന് ദൈവം ആവർത്തിക്കുന്നു. ഇസ്രായേല്യർ മിക്കവാറും കാലം മറ്റുള്ളവരുടെ അടിമകൾ ആയിരുന്നു. അതിനു കാരണം ജനം ദൈവത്തെ അനുസരിക്കാഞ്ഞത് നിമിത്തമാണ് എന്ന് പറഞ്ഞു ദൈവം തടി തപ്പുകയും ചെയ്തു. അതിനാൽ ''ഞാൻ ഞാൻ ആകുന്നു'' എന്നതിനുപകരം ''ഞാൻ എന്തായിരിക്കുമോ അതായിരിക്കും ഞാൻ'' എന്നത് ദൈവത്തിൻറ്റെ പേര് അല്ല; ഇസ്രയേലിൻറ്റെ സ്വന്തമാക്കിയ ജനത്തോടുള്ള ഉടമ്പടി ആണ്. {തുടരും # 2 സൗദി അറേബ്യൻ യഹോവ }

 

Join WhatsApp News
John Samuel. 2024-04-21 09:07:52
യഹോവ എന്നതിന് ഇങ്ങനെയും അർഥം ഉണ്ടോ? ആദ്യമായിട്ടാണ് ഇങ്ങനെ കേൾക്കുന്നത്. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
നിരീശ്വരൻ 2024-04-21 15:41:44
മതമെന്ന ചെകുത്താന്റെ പിടിയിൽ നിന്ന് പുറത്തുകൊണ്ടുവന്ന് മനുഷ്യർക്ക് മുക്തി നൽകാൻ നിങ്ങൾ നടത്തുന്ന ഈ ശ്രമമം അഭിനന്ദനീയമാണ്. മോശക്ക് മാത്രമല്ല യോഹന്നാനും മതിഭ്രമമം ഉണ്ടായിരുന്നു. ഇവരുടെ രണ്ടുപേരുടെ ഭാഷയും ആധുനിക കവിതപോലെയാണ്, ഒരുത്തർക്കും മനസിലാകില്ല. മരുഭൂമിയിലും ഒറ്റപ്പെട്ടുപോയാൽ ഏതൊരാൾക്കും മതിഭ്രമമം ഉണ്ടാകും. അതിൽ നിന്ന് രക്ഷപ്പെട്ടു പുറത്തുവന്നാൽ അവർ അതിനെക്കുറിച്ചു പുസ്തകങ്ങൾ എഴുതി പണം ഉണ്ടാക്കും. സുഖജീവിതം നയിക്കും, പെണ്ണുപിടിക്കും, സ്വയവർഗ്ഗ ഭോഗത്തിൽ ഏർപ്പെടും. ഒരു നിവർത്തിയില്ലെങ്കിൽ സ്വന്ത പെണ്മക്കളെ കേറി പ്രാപിക്കും. അമേരിക്കയിൽ ചില വിദ്വാന്മാർ യാകൂബ് , ഐസക്ക് ജേക്കബ് എന്നിവരുടെ മടിയിൽ കയറാൻ വെമ്പി നടക്കുന്നവർ ഉണ്ട്. പിന്നെ ദൈവം അവസരവാദിയാണ്. പലസ്തീനനക്കാരെ ചുട്ടുകരിച്ചു ഇസ്രേയിലിനെ കാക്കുന്ന ദൈവം. ഞാൻ ഞാനാണ് എന്ന് പറഞ്ഞ ഭ്രാന്ത് വ്യാഖ്യാനിച്ചും യോഹന്നാന്റെ വെളിപാട് വ്യാഖ്യാനിച്ചു പണം ഉണ്ടാക്കി പണിയെടുക്കാതെ ജീവിക്കുന്ന ഹിമാറുകളെ എല്ലാം 'കെടാത്ത അഗ്നിയും ചാകാത്ത പുഴുക്കളും ഉള്ള തീകുണ്ഡത്തിൽ തള്ളിയിടണം. അടുത്ത ഭാഗം വായിക്കാൻ കാത്തിരിക്കുന്നു. ഐ ലവ് യു നിരീശ്വരൻ
josecheripuram 2024-04-21 23:45:07
We been always told by Bible and priests that, Hell is full of Fire, so we get scared, but in Alaska the priest tell them Hell is cold and Freezing.
Jesus 2024-04-21 23:46:16
ദുരാത്മാവിനെക്കുറിച്ചു പറയുന്ന ഈ അടിമ ആരാണ് ?
josecheripuram 2024-04-21 23:55:47
Faith is your own business, just like your under wear, ,if you have it it's good, but don't insist others to wear it, and don't show it to others.
ഉപദേശി 2024-04-22 00:04:42
ഇവന്മാരെല്ലാവരുംകൂടി പാതിരി, പൂജാരി, ആക്രി മുക്രി എന്നിവരുടെയെല്ലാം കഞ്ഞികുടി മുട്ടിക്കുമോ?ദൈവത്തെയോർത്തു ഞങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടരുത് സാത്താൻ കുഞ്ഞുങ്ങളേ.
Raju Thomas 2024-04-21 22:32:24
ഇഷ്ടപ്പെട്ടു, വളരവളരെ--എങ്ങോട്ടാണു പോകുന്നതെന്ന് ഏതാണ്ടു പിടികിട്ടി. പക്ഷേ , ആരാണു നിങ്ങൾ? എത്രയോ ആന്ഡ്രുമാർ! ഈമലയാളയിൽ എഴുതിയിരുന്ന ആൻഡ്രുസല്ല ഇത്--സംവൃതോകാരവും വിവൃതോകാരവും തിരിച്ചറായിയാത്ത നിങ്ങൾ ആരാണ് .
Abey 2024-04-21 23:18:26
ദുരാത്മാവ് ബാധിച്ചവൻ അതും ഇതും എഴുതി വിടും ബൈബിൾ ൻ്റെ നേരെ മാത്രമേ ഈ വക ആൾക്കാർക്ക് പോര് ഉള്ളു അത് വായിച്ചു നടക്കുന്ന കുറെ മന്ദ ബുദ്ധികൾ ..... അടുത്ത ഭാഗം വായിക്കാൻ എന്തൊരു ഉത്സാഹം .... ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല
josecheripuram 2024-04-21 23:34:09
A burning bush is not where GOD is, Fire is the symbol of Hell, So Mosses might have been misguided by Devil, like Eve.
Jayan varghese 2024-04-22 00:13:26
മുൾപ്പടർപ്പിൽ വന്നത് ദൈവം ആയിരുന്നോ എന്ന് മോശയെപ്പോലെ എഴുത്തുകാരനും സംശയിക്കുന്നു. ദൈവത്തിന്റെ പേര് ചക്കിയെന്നാണോ ചങ്കരൻ എന്നാണോ എന്ന് ചിന്തിച്ചു സമയം കളയേണ്ടതില്ല. ബൈബിൾ ഉദ്ധരണികളെ അപഗ്രഥിച്ചു കൊണ്ടുള്ള അങ്ങയുടെ നിരൂപണങ്ങൾ കാലത്തിന് പിറകേയുള്ള ഓട്ടമാണ്. നിങ്ങൾ നിൽക്കുന്നിടത്ത് നിന്നും കാലം വളരെ മുൻപോട്ട് പോയിക്കഴിഞ്ഞു. മത ഗ്രന്ഥങ്ങൾ മനുഷ്യ നിർമ്മിതികളാണ് എന്ന നവ ദാര്ശനികരുടെ കണ്ടെത്തലോടെ ഇനി അവകളേ റഫറൻസിന് ഉപയോഗിക്കുന്നതിൽ യാതൊരു. അർത്ഥവുമില്ലാതായിരിക്കുന്നു. എന്താണ്‌ എനിക്ക്‌ പിന്നിൽ ഉള്ളത് എന്ന വിശേഷ ബുദ്ധിയുള്ള മനുഷ്യന്റെ ചിന്തയാണ് മത ഗ്രന്ഥങ്ങൾ എഴുതിയവരേപ്പോലെ നിങ്ങളെക്കൊണ്ടും ഇതൊക്കെ എഴുതിപ്പിക്കുന്നത്. ജയൻ വർഗീസ്.
josecheripuram 2024-04-22 00:55:37
We are insecure , Sickness, Suffering, Death, Then we look for refuge, Then all these religious cure we run after, First accept that we are human, we ae vulnerable to all these, If you escape death so far, you are one of the person you going to face it to day or tomorrow , Laser was raised from death but died.
നിരീശ്വരൻ 2024-04-22 01:22:43
നിങ്ങളുടെ വാദഗതിയോടു യോജിക്കാൻ കഴിയില്ല . വേദങ്ങൾ മനുഷ്യ നിർമ്മിതമെന്ന് എന്ന് തിരിച്ചറിഞ്ഞവർ വളരെ ചുരുക്കമാണ് . എന്നാൽ അജ്ഞതയുടെ പടുകുഴിയിലാണ്ടു കിടക്കുന്നവർ കോടിക്കണക്കിനാണ്. അവരെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കേണ്ടത്സ, സത്യത്തിലേക്ക് നയിക്കേണ്ടത് വെളിപാട് കിട്ടിയ നിങ്ങളെപ്പോലുള്ളവരാണ്. എന്നാൽ അതിനു പകരം നിങ്ങളുടെ കുടില ബുദ്ധി ഉപയോഗിച്ച് അതിനെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുന്നത് ഖേദകരമാണ് . അദ്ദേഹം എഴുതട്ടെ . ഓരോ ആദ്ധ്യത്തിനെയും വിലയിരുത്താൻ നിങ്ങൾക്ക് സമായം ഉണ്ടല്ലോ? ഐ ലവ് യു നിരീശ്വരൻ
josecheripuram 2024-04-22 01:30:26
Dear Andrews, I read your book in SARGAVEDI, It's Good you publish it through emalayalee , It will bring out our negative and positive thinking of what wee believe. Best wishes.
Ninan Mathullah 2024-04-22 11:19:22
Read Andrews’s article and I had decided not to respond as I thought he was viewing things from a very narrow angle based on his knowledge, and he believes that as the truth. I don’t have the time to respond to all such people. In a way, we are all frogs in a well. We believe what we believe as the only truth, and those who think different from as are ignorant or not ‘prabudhar’ as Andrew call it here. Most of us don’t show the humility to admit that we are not all knowing. We are all born into this world knowing nothing, and learned a few things from nature, family, society and the books we read and from our own experiences. Our experiences are unique as my experience is not your experience. About books, none of us have read a fraction of one percent of all the books published so far. About what learned from family, culture and society, it is not with our permission that we were born into a different family, culture, religion or race or country. Andrews and many others here in the comment column thinks, they belong to the group ‘prabudhar’. What they know about this universe” Comes to mind the words of poet, “Anantham agnatham avarnaneeyam ee golam thiriyunna margam…” Those who are in a certain religion or no religion at all, what do they know about other religions or God if exist or not? Any one can prove it here to convince another of opposite view? All religious texts have words in it that it is the only true religion, and most followers believe it as true. Jesus said that the Truth will set you free. Is there anyone who knows the Truth?
Sudhir Panikkaveetil 2024-04-22 02:08:54
ഞാനല്ലാതെ ഒരു ദൈവം നിനക്കുണ്ടാകരുത് എന്ന വാചകം മനുഷ്യരാശിയുടെ മേൽ വീണ ആറ്റം ബോംബാണ്. കാരണം അത് ആരാണെന്നു അന്വേഷിച്ച് മനുഷ്യർ തമ്മിൽ തമ്മിൽ തല്ലി ചാകുന്നു. എന്നാൽ ഈ ദൈവം പ്രത്യക്ഷപെടുന്നുമില്ല. തത്വമസി എന്നും ചിലർ പറഞ്ഞു. അതും ബുദ്ധിയില്ലാത്ത മനുഷ്യന് മനസ്സിലായില്ല. അവർ നിരന്തരം കലഹത്തിലാണ്. നബി തിരുമേനിക്ക് മുമ്പ് സ്നേഹനിധിയായ യേശുദേവൻ പറഞ്ഞു നിങ്ങൾ നിങ്ങളെപ്പോലെ അയൽക്കാരനെ സ്നേഹിക്കുക. അതനുസരിച്ചെങ്കിൽ മനുഷ്യൻ ദൈവത്തിന്റെ പേരിൽ കടി പിടി കൂടി ല്ലായിരുന്നു . ഹേ മനുഷ്യാ. നിന്റെ മുഖമൂടികൾ വലിച്ചെറിഞ്ഞു സ്നേഹത്തോടെ കഴിയുക. സ്നേഹം ദൈവമാകുന്നു. ഈ ലേഖനപരമ്പര എഴുതുന്നത് നമ്മുടെയെല്ലാം പ്രിയ സി ആൻഡ്രുസ്സാണെന്ന വിശ്വാസത്തിലാണ് ഈ കുറിപ്പ്.
andrews 2024-04-22 03:10:28
ഡിയർ ജയൻ! പ്രതികരിച്ചതിന് വളരെ നന്ദി. താങ്കൾ പറയുന്നതുപോലെ പ്രബുദ്ധത ഉള്ള മനുഷർ ഇന്നും ന്യൂനപക്ഷമാണ്. ഭൂരിഭാഗം ജനങ്ങളും മതപുസ്തകങ്ങൾ ദൈവീക സത്യമാണെന്ന് വിശ്വസിക്കുന്നവരാണ്. അവരെ യാഥാർഥ്യം ചുണ്ടിക്കാണിക്കുവാൻ നമുക്ക് എല്ലാവർക്കും കടമ ഉണ്ട്. എൻറ്റെ എളിയ പങ്കു ഞാൻ സമർപ്പിക്കുന്നു. താങ്കളും താങ്കളെപ്പോലെ മതത്തിൻറ്റെ അടിമത്തത്തിൽനിന്നും സ്വയം രക്ഷിക്കപ്പെട്ടവരും; അബദ്ധങ്ങളിൽനിന്നും കുറേപ്പേരെ എങ്കിലും മോചിപ്പിക്കാൻ ശ്രമിക്കണേ എന്ന് അഭ്യർത്ഥിക്കുന്നു - സ്നേഹ ബഹുമാനങ്ങളോടെ -andrew *പ്രതികരണ കോളത്തിൽ പങ്കുചേർന്നവർക്കും വായനക്കാർക്കും ഇത് പ്രസിദ്ധികരിക്കാൻ കനിവ് കാട്ടിയ ഇ മലയാളിക്കും നന്ദി.🙏
വിദ്യാധരൻ 2024-04-22 11:24:53
ഉകാരത്തെക്കുറിച്ച് പറയുമ്പോൾ വ്യക്തമായി പറഞ്ഞാൽ വായനക്കാർക്ക് പ്രയോചനകരമാണ്. അല്ലെങ്കിൽ ഇന്ന് ഇതൊക്കെ ആരാണ് ശ്രദ്ധിക്കുന്നത്. മലയാളം പരിശുദ്ധാത്മാവ് ‘മറുഭാഷ’ പോലെ വികളുമായിക്കൊണ്ടിരിക്കുന്നു. അറ്റത്തു ഉകാരം രണ്ടു തരത്തില്‍ വരുന്നുണ്ടു വിവൃതോകാരം – തുറന്നുച്ചരിക്കുന്ന ഉകാരം ഉദാഃ വന്നു കണ്ടു പറ‍ഞ്ഞു സംവൃതോകാരം – അച്ചടിച്ചുച്ചരിക്കുന്ന ഉകാരം – ഉദാഹരണം എന്തു് ഏതു് ഇതു്
Jose 2024-04-22 11:33:24
കുറ്റം കൂടാതുള്ള നരന്മാർ കുറയും ഭൂമിയിലെന്നുടെ രാജു ‘തിരിച്ചറായിയാത്ത’ ഇതെന്ത് ഭാഷയാണ്?
John.PK,Trenton. 2024-04-22 11:49:17
പ്രിയ വായനക്കാരെ പ്രതികാരണം എഴുത്തുകാരെ! രാജുസാർ പതിവായി വരുന്ന പൗർണ്ണമിയാണ്. ''സംവൃതോകാരവും വിവൃതോകാരവും തിരിച്ചറായിയാത്ത'' വരെ എല്ലാവരെയും ഗ്രാമർ പഠിപ്പിക്കണം. അതുവരെ മറ്റുള്ളവർ ആരും എഴുതരുത് എന്ന് ജയനെപ്പോലെ രാജുസാറും. നിങ്ങൾ രണ്ടുപേരും കുറെ സാമ്പിൾ എഴുതു, ഞങ്ങൾ വിഡ്ഢികൾ പഠിക്കട്ടെ .
Jayan varghese 2024-04-22 12:13:38
എന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കും എന്നോർത്തില്ല - മാപ്പ്‌.
Anthappan 2024-04-22 13:18:52
Andrews is doing a great job; ripping off the mask of the crooked religious frauds. Along with his article, people must watch late commedian George Carlin- YouTube link on religion. Kudos https://youtu.be/GoYyiNRtMEE?si=hDafBTasBvrbPO9O
Anthappan 2024-04-22 13:48:32
If you don't know the truth, then why are the religions (all) spreading the lies about God, heaven, and angels? The story of Jesus birth itself is unscientific. Nobody knows where they have come from and where they are going. Religion and politics are a pain in the ass. It is a breeding ground for the wicked and crooked.
Jacob Kuruvilla,Kaviyoor 2024-04-22 15:07:39
ജോൺ പി കെ മറ്റൊരു പ്രദാന ഗുരുവിനെ മറന്നതോ അതോ അവഗണിച്ചതോ? രാജുസാർ, ജയൻ എന്നിവരുടെകൂടെ മാത്തുള്ള ഉപദേശിയെക്കൂടി ചേർക്കണം. ഇനിമുതൽ ബൈബിൾ കാര്യങ്ങൾ, ഇന്ത്യയിൽ നിന്നും ബ്രാഹ്മണവർ ഇസ്രായേലിൽ ചെന്നു , അവരുടെ നേതാവ് അബ്രഹാം പിതാവ് ഇവയൊക്കെയുടെ അതോറിറ്റി അദ്ദേഹമാണ്. നിങ്ങൾ ആരാ ആൻഡ്രു ഇവരെയൊക്കെ കവച്ചു വെക്കുവാൻ. മേലിൽ ഇവരോടൊക്ക് ചോദിച്ചിട്ട് എഴുതിയാൽ മതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക