Image

വേനല്‍ കടുത്തു: സന്തോഷ് പണ്ഡിറ്റ് സഹജീവികള്‍ക്കു ദാഹജലം എത്തിക്കുന്ന തിരക്കിലാണ് (എം.എ.സേവ്യര്‍ )

എം.എ.സേവ്യര്‍ Published on 22 April, 2024
വേനല്‍ കടുത്തു: സന്തോഷ് പണ്ഡിറ്റ് സഹജീവികള്‍ക്കു ദാഹജലം എത്തിക്കുന്ന തിരക്കിലാണ് (എം.എ.സേവ്യര്‍ )

സന്തോഷ് പണ്ഡിറ്റിനെ നമ്മള്‍ അറിയുന്നത് സിനിമയുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ പാലക്കാട്, അട്ടപ്പാടി നിവാസികള്‍ക്ക് അദ്ദേഹം കാരുണ്യത്തിന്റെ പ്രതിബിംബമാണ്. കടുത്ത വേനലില്‍ സഹജീവികള്‍ക്കു ദാഹജലം എത്തിച്ചു നല്‍കുകയാണ് സന്തോഷ് പണ്ഡിറ്റ്. 

 കിണറുകള്‍ കുളങ്ങള്‍ വറ്റിവരണ്ടു, തുള്ളിവെള്ളം എങ്ങുമില്ല, വേനല്‍ കത്തുന്നു. നാല്പത്തഞ്ചു ഡിഗ്രി ചൂട് രേഖപ്പെത്തിയ പാലക്കാടന്‍ ഗ്രാമങ്ങളിലും മലമുകളിലും കുടിവെള്ളം എത്തിക്കുക വളരെ പ്രയാസം ആണ്.

എന്നാല്‍ സന്മനസും അര്‍പ്പണ ബോധവും  അതിനൊപ്പം അതിനു വേണ്ട ചെലവ് ഏറ്റെടുത്തു ചെയ്യാന്‍ സന്തോഷ് പണ്ഡിറ്റ് മുന്നോട്ടു വന്നതോടെ കാര്യങ്ങള്‍ മാറുകയായിരുന്നു. അതോടെ പാലക്കാടിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ക്ക് ദാഹമകറ്റാന്‍ കുടിവെള്ളമെത്തി..


 പണ്ഡിറ്റ് തന്റെ പന്ത്രണ്ടാം സിനിമയുടെ ചിത്രീകരണ തിരക്കില്‍ ആണ്. അതിനിടെ ആണ് അദ്ദേഹം ജനസേവനത്തിനായി സമയവും കണ്ടെത്തിയിരിക്കുന്നത്, യാത്ര ചെയ്തു കൊടുംചൂടില്‍ വരള്‍ച്ച ബാധിച്ച ഇടങ്ങളില്‍ എത്തുന്നതും മറ്റു കാര്യങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതും തന്റെ സിനിമകള്‍ക്കു യൂ ട്യൂബില്‍ നിന്നും കിട്ടുന്ന വരുമാനം ഉപയോഗപ്പെടുത്തി ആണ്. വേനല്‍ കടുത്തതോടെ അട്ടപ്പാടിയില്‍ മൂന്നു മാസമായി ജലക്ഷാമം രൂക്ഷം ആണ്.

ഉണ്ടായിരുന്ന മോട്ടോര്‍ കത്തുകയും ഭൂമിയില്‍ ജലവിതാനം താഴ്ന്നതോടെയുമാണ് ജലദൗര്‍ലഭ്യം രൂക്ഷമായത്. ഒപ്പം ഗ്രാമവാസികള്‍ക്ക് തൊഴില്‍ ലഭ്യതയും കുറഞ്ഞതോടെ ദൂരെ ദിക്കില്‍ നിന്നും വെള്ളം എത്തിക്കുന്നതും ദുഷ്‌കരമായി.
ഇത്തരം സാഹചര്യത്തില്‍ സ്വന്തമായി കുടിവെള്ളം എത്തിക്കുക അട്ടപ്പാടി കാര്‍ക്കു സ്വപ്നം മാത്രമാണ്.

അതിനിടെയാണ് കുടിവെള്ളം കിട്ടാത്ത വലയുന്ന  പ്രദേശങ്ങളില്‍ വെള്ളം എത്തിക്കാന്‍ തന്നാല്‍ ആകുന്നത് ചെയ്യുമെന്നു പണ്ഡിറ്റ് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി മുന്നോട്ടു വരുന്നത്.

വന്‍ തുകയൊന്നും വരുമാനമുള്ള കോടിശ്വരന്‍ അല്ലെന്നും എന്നാലും ഉള്ളതില്‍ നിന്നും ആകുന്നത്ര സഹായിക്കാമെന്നും  തുറന്നു പറയുന്ന സന്തോഷ് പണ്ഡിറ്റ്, നടന്‍, നിര്‍മ്മാതാവ്, ഗാന രചയിതാവ്, ഗായകന്‍, എഡിറ്റര്‍ എന്നീ നിലകളില്‍ തിരക്കിലാണ്.. സിനിമയില്‍ പേര് ഉരുക്കു സതിശന്‍ എന്നൊക്കെ ആണെങ്കിലും പ്രവൃത്തിയില്‍ തികച്ചും പാവമാണെന്ന ഡയലോഗ് ഉണ്ട് കൂട്ടിന്.

കേരള ലൈവ് എന്ന സിനിമയുടെ ഷൂട്ടിങ് ആണിപ്പോള്‍ നടക്കുന്നത്.
 കേരളത്തിന്റെ ഭാവി പ്രശ്‌നങ്ങള്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍, സാമ്പത്തിക നില തുടങ്ങി വിവിധ വിഷയങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

Join WhatsApp News
ഉരുക്കു സതീശൻ 2024-04-22 13:51:02
God bless my dear Santhosh Pandit! കോടികൾ സമ്പാദിച്ചു കൂട്ടി അങ്ങു പറുദീസയിൽ കയറിയിരുന്നു വിഹരിക്കുന്ന നക്ഷത്ര പുങ്കുവന്മാർ ഈ പാവത്തിനെ എപ്പോഴും കളിയാക്കിക്കൊണ്ടിരിക്കയാണല്ലോ. ഇവന്റെയൊന്നും മനസ്സുകൾ എത്ര കടുത്ത വേനലിലും ഉരുകുകയും ഇല്ല, അലിയുകയും ഇല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക