Image

  "എന്ത് കൊണ്ട് നാസ്തികനായ ദൈവം" എന്ന വിഷയം എസ്സെൻസ് ഫെസ്റ്റിൽ അവതരിപ്പിക്കാൻ, ടോമി സെബാസ്റ്റ്യൻ ഡിട്രോയിറ്റിൽ എത്തുന്നു.

ജെയിംസ് കുരീക്കാട്ടിൽ Published on 26 April, 2024
  "എന്ത് കൊണ്ട് നാസ്തികനായ ദൈവം" എന്ന വിഷയം എസ്സെൻസ് ഫെസ്റ്റിൽ അവതരിപ്പിക്കാൻ, ടോമി സെബാസ്റ്റ്യൻ ഡിട്രോയിറ്റിൽ എത്തുന്നു.


മെയ് 25 ന് ഡിട്രോയിറ്റിൽ നടക്കുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സമ്മേളനം "എസ്സെൻസ് ഫെസ്റ്റിൽ" പങ്കെടുക്കാനും പ്രഭാഷണം നടത്താനും  സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ ശ്രീ ടോമി സെബാസ്റ്റ്യൻ അയർലണ്ടിൽ നിന്നും എത്തുന്നു.
നാസ്തികനായ ദൈവം എന്ന വിഷയമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

മനുഷ്യൻ ഉണ്ടായിട്ട് ഏതാണ്ട് 2 ലക്ഷം വർഷം കഴിഞ്ഞെങ്കിലും സംസ്കാരങ്ങൾ രൂപപ്പെടാൻ തുടങ്ങിയിട്ട് പരമാവധി പതിനാലായിരം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ.
മനുഷ്യൻ ഗോത്രങ്ങളായി ജീവിച്ചിരുന്ന കാലത്ത് വിവിധ ഗോത്രങ്ങളെ ഒരുമിച്ച് നിർത്തുന്നതിൽ ചില വിശ്വാസങ്ങൾക്കും ആ വിശ്വാസങ്ങളിലെ അമാനുഷിക കഥാപാത്രങ്ങൾക്കും വലിയ പ്രാധാന്യം ഉണ്ടായിരുന്നു. കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് കാലാവസ്ഥയും മഴയും വെയിലും ഇടിയും എല്ലാം ഇടകലർന്നിരുന്ന ഒരു സാഹചര്യത്തിൽ മനുഷ്യൻറെ അജ്ഞതയുടെ വിടവുകൾ നികത്തിയിരുന്നത് ഇത്തരത്തിലുള്ള ചില അമാനുഷിക കഥാപാത്രങ്ങളും അവരുടെ ശക്തികളും ആയിരുന്നു.

എന്നാൽ ഇന്ന് നാം ജീവിക്കുന്നത് ഒരു ശാസ്ത്രയുഗത്തിലാണ്. സയൻസിന്റെ ഉത്തരങ്ങളെക്കാൾ മികച്ച ഒരുത്തരവും ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന മനുഷ്യരുടെ വിശ്വാസങ്ങളും തോന്നലുകളും ആഗ്രഹങ്ങളും വിഹ്വലതകളും എഴുതി വച്ചിരിക്കുന്ന ഒരു പുസ്തകത്തിലും ഉണ്ടാവില്ല. ഏതോ കാലത്ത് ആരോ എഴുതി വച്ചിരിക്കുന്ന പുസ്തകങ്ങൾ മാത്രമാണ് നമ്മൾ ഇന്നും പിന്തുടരേണ്ടത് എന്ന് കരുതുന്ന സമൂഹമാണ് ആധുനിക സമൂഹത്തിൻറെ ഏറ്റവും വലിയ ശത്രു. ഈ ഗോത്രകാല സങ്കല്പങ്ങളെ എത്ര കണ്ടു മാറ്റിനിർത്തുന്നു അത്രകണ്ട് ആ സമൂഹം പുരോഗമനപരമായിരിക്കും. മാനവികമായിരിക്കും. സന്തോഷഭരിതമായിരിക്കും.
വിവിധ മതങ്ങളും അവയുടെ യുക്തിരാഹിത്യവും ഈ മതവിശ്വാസം ആധുനിക സമൂഹത്തിന് വരുത്തുന്ന പ്രഹരങ്ങളും എന്തൊക്കെയാണ് എന്ന് ഒരുവട്ടമെങ്കിലും ആലോചിക്കുന്ന ഒരാൾക്കും ഈ ഗോത്രകാല കഥകളും അതിൻറെ പേരിലുള്ള കാലുഷ്യവും ഈ ലോകത്ത് നിലനിർത്താൻ ആഗ്രഹിക്കുകയില്ല.

Why Athiesm is important എന്നതിനെക്കുറിച്ച് തൻറെ ചിന്തകൾ പങ്കുവയ്ക്കുകയാണ് എന്തുകൊണ്ട് നാസ്തികനായ ദൈവം എന്ന പ്രഭാഷണത്തിലൂടെ ടോമി സെബാസ്റ്റ്യൻ.

മെയ് 25ന് രാവിലെ 9 മണിക്ക് ഡിട്രോയ്റ്റിന്റെ സബർബൻ സിറ്റിയായ Troy  യിലെ windham ഹോട്ടലിന്റെ Banquet Hall ൽ ആരംഭിക്കുന്ന സെമിനാർ വിവിധ ശാസ്ത്ര സ്വാതന്ത്രചിന്താ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും, സംവാദങ്ങളും അഭിമുഖങ്ങളും കലാപരിപാടികളുമായി  വൈകിട്ട് 5 മണി വരെ ഉണ്ടായിരിക്കുന്നതാണ്

esSENSE Fest USA '24
The biggest Indo-American Science & Freethought Seminar in the US

Register now: https://forms.gle/nKTrpo8yXnuN6xck8

Venue Details:
Wingate by Wyndham
2537 Rochester Ct, Troy, MI 48083

For Enquiries Call:
James 248-837-0402
JK 248-635-2798

#esSENSE_Fest_USA_'24

Join WhatsApp News
Jayan varghese 2024-04-26 02:57:10
തലക്കെട്ടിൽത്തന്നെ സംശയം ഉളവാക്കുന്നുവല്ലോ മാഷേ. നാസ്തികനായ ദൈവം എന്ന് പറയുമ്പോൾ ഇവിടെ നാസ്തികൾ ദൈവമാണ്. ‘ ഇല്ല ‘ എന്ന് നിങ്ങൾ തീർത്ത് പറയുന്ന ദൈവം എങ്ങിനെ നാസ്തികനാകും ? കാണാത്തതൊന്നും വിശ്വസിക്കാത്തവനാണ് നാസ്തികൻ എന്ന നിലയ്ക്ക് കാണുവാനും കാണാത്തതിനെ വിശ്വസിക്കാതിരിക്കാൻ തക്കവണ്ണം ചിന്താശേഷിയുമുള്ള ഒന്നാണ് ദൈവം എന്ന് ഫലത്തിൽ സമ്മതിക്കുകയല്ലേ. ഈ തലക്കെട്ടിലൂടെ നിങ്ങൾ ? ഇത്രയ്‌ക്ക്‌ ഭാഷാജ്ഞാനം ഇല്ലാത്തവരാണോ നിനഗളുടെ കൂടെയുള്ള ഘടാ ഘടിയന്മാരായ സ്വതന്ത്ര ചിന്തകർ. ? എന്തായാലും ദൈവം ഉണ്ടെന്ന് നിങ്ങൾ സമ്മതിക്കാൻ പോകുന്നില്ല. എങ്കിൽപ്പിന്നെ ‘എന്ത് കൊണ്ട് നാസ്തികനായ ടോമി സെബാസ്റ്റിയൻ ഡിട്രോയിറ്റിൽ വരുന്നൂ ‘ എന്നായിരുന്നുവെങ്കിൽ ചിന്തകൾ തീർത്തും സ്വതന്ത്രമാവാത്ത ചിലർക്കെങ്കിലും സംഗതി പിടി കിട്ടിയേനെ - ഏത് ? ജയൻ വർഗീസ്.
Johnykutty 2024-04-26 02:02:20
എസ്സെൻസ് ഗ്ലോബൽ ആദ്യമായി അമേരിക്കയിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ശ്രി രവിചന്ദ്രൻ സി യും പങ്കെടുക്കുന്നു എന്നതു കൊണ്ടുതന്നെ പരിപാടി കേൾക്കണം എന്നൊരു ആഗ്രഹം. അദ്ദേഹത്തിന്റെ നാസ്തികനായ ദൈവം, ബുദ്ധനെ എറിഞ്ഞ കല്ല് വെളിച്ചപ്പാടിൻറെ ഭാര്യ എന്നീ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് കൂടാതെ വിവിധ വിഷയങ്ങളിൽ നടത്തിയിട്ടുള്ള പ്രഭാഷണങ്ങൾ യുട്യൂബിൽ കേട്ടിട്ടുണ്ട്. ഒത്തിരി പേർക്ക് മതത്തിന്റെ വേലിക്കെട്ടിൽ നിന്നും പുറത്തുവരാൻ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ സഹായിച്ചിട്ടുണ്ട്. എത്തിച്ചേരാൻ സാധിക്കുമോ എന്നറിയില്ല എന്നിരുന്നാലും എല്ലാവിധ ആശംസകളും.
JOHNYKUTTY 2024-04-26 20:35:57
Shri Jayan, ദൈവം ഇല്ല എന്ന് സ്വതന്ത്ര ചിന്തകർ പറയുന്നതായി കേട്ടിട്ടില്ല. ഉണ്ട് എന്നതിന് തെളിവുകൾ ഇല്ല എന്നാണ് അവർ പറയുന്നത്. തെളിവു ലഭിച്ചാൽ തീർച്ചയായും അംഗീകരിക്കാതിരിക്കാൻ ആർക്കും കഴിയില്ലല്ലോ. തെളിവ് തപ്പി പോയാൽ ഒരു മനുഷ്യായുസ്സു പോരാതെ വരും കാരണം ഒന്നോ രണ്ടോ അല്ലല്ലോ, ആയിരക്കണക്കിന് ദൈവങ്ങൾ അല്ലെ ഈ ഭൂമിയിൽ ഉള്ളത്
GEORGE 2024-04-26 20:44:34
രവിചന്ദ്രൻ സി യുടെ പല നിലപാടുകളോടും വിയോജിപ്പ് ഉണ്ടെങ്കിലും കഴിഞ്ഞ പത്തു വർഷത്തോളമായി അദ്ദേഹത്തെ പോലുള്ളവർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രഭാഷണങ്ങൾ കുറേ പേരെ എങ്കിലും മാറി ചിന്തിക്കാൻ സഹായിച്ചിട്ടുണ്ട്. വരും തലമുറ എങ്കിലും ഈ മതത്തിന്റെ പേരിൽ തമ്മിലടിക്കാതെ സമൂഹത്തിൽ മാനവികതയും ശാസ്ത്ര അവബോധവും ഉള്ളവരായി ജീവിക്കാൻ എസ്സെൻസ് പോലുള്ള സംഘടനകൾ സഹായകമാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക