റോക്ലാന്‍ഡ്: റോക്ലാന്‍ഡ് സെന്റ് ജോര്‍ജ് സുറിയാനി ഓര്‍ത്തഡോക്സ്
പള്ളിയില്‍ ദീര്‍ഘകാലം വികാരിയായി സേവനമനുഷ്ഠിച്ചശേഷം നാട്ടിലേക്കു മടങ്ങുന്ന ഫാ.
കുര്യാക്കോസ് കറുകയില്‍ കോര്‍ എപ്പിസ്കോപ്പയ്ക്ക് യാത്രയയപ്പ്
നല്കി.
ജൂലൈ 31 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ദേവാലയത്തില്‍
ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ വര്‍ഗീസ് കോര പരത്തുവയലില്‍ അധ്യക്ഷത വഹിച്ചു.
സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥി ജോനാഥാന് മാത്യുവിന്റെ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച
യോഗത്തില്‍ വിജയന് പി. ദാനിയേല്‍, കെ.സി. വര്‍ഗീസ്, സണ്ണി പൗലോസ്, ജോണ്‍
അമ്പാട്ട്, കെ.പി. സാജു, ആനി വര്‍ഗീസ്, സൂസി ഡാനിയേല്‍, കുസുമം ഡാനിയേല്‍, ഷോണ്‍
വെള്ളാപ്പള്ളില്‍ തുടങ്ങിയവര്‍ ഫാ. കുര്യാക്കോസ് കറുകയിലിന്റെ സേവനങ്ങളെ
പ്രകീര്‍ത്തിക്കുകയും യാത്രാമംഗളങ്ങള്‍ നേരുകയും ചെയ്തു.
സണ്‍ഡേ സ്കൂള്‍
വിദ്യാര്‍ഥികളുടെ ഉപഹാരം ഹെഡ്മിസ്ട്രസ് കുസുമം ഡാനിയേല്‍ അദ്ദേഹത്തിനു നല്കി.
പള്ളി അംഗങ്ങളുടെ വക ഉപഹാരം സെക്രട്ടറി ജോര്‍ജ് ഐസക് നല്കി. മാനേജിങ്
കമ്മിറ്റിയംഗം സാമുവല്‍ വാരിയത്ത് കൃതജ്ഞത രേഖപ്പെടുത്തി. ഫാ. കുര്യാക്കോസ്
കറുകയില്‍ കോര്‍ എപ്പിസ്കോപ്പ മറുപടി പറഞ്ഞു. മൈക്കിള്‍ കണ്ണേത്ത്, ജാസ്മിന്
ഡാനിയേല്‍ എന്നിവര്‍ അവതാരകരായിരുന്നു.