കൊച്ചി: മലയാളത്തിന്റെപ്രിയതാരം ഇന്നസെന്റിന്റെ ആരോഗ്യത്തിനായി കലാകേരളം പ്രാര്‍ഥിക്കുന്നു. അര്‍ബുദ ബാധിതനായ ഇന്നസെന്റ് എറണാകുളം ലേക്ഷോര് ആശുപത്രിയിലെ ഡോ. വി.പി ഗംഗാധരന്റെ ചികിത്സയിലാണ്. തൊണ്ടയിലാണ് അസുഖം ബാധിച്ചത്. ശസ്ത്രക്രിയയിലൂടെ അര്‍ബുദബാധ നീക്കിയിട്ടുണ്ട്. രോഗം ഭേതപ്പെടുത്താവുന്ന അവസ്ഥയിലാണെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും മാസങ്ങള്‍ നീണ്ട കീമോതെറാപ്പി വേണ്ടിവരും. ആറുമാസമെങ്കിലും വിശ്രമവും വേണ്ടി വരുമെന്നതിനാല്‍ ആ സമയം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും.
സത്യന് അന്തിക്കാടിന്റെപുതിയ ചിത്രത്തിനു ശേഷം ഇന്നസെന്റ് അഭിനയം കുറച്ചിരുന്നു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റു കൂടിയാണ് ഇന്നസെന്റ്. പ്രശസ്ത താരം ജഗതി ശ്രീകുമാര്‍ വാഹനാപകടത്തില്‍പെട്ട് മാസങ്ങളായി ചികിത്സയിലാണ്. ഈ സാഹചര്യത്തില്‍ ഇന്നസെന്റിന്റെ വിശ്രമം മലയാള സിനിമക്ക് ക്ഷീണമുണ്ടാക്കും.