സിനിമയില്‍ അഭിയിക്കുന്നതിനായി താന്‍ നല്കിയ അഡ്വാന്‍സ് തുക തിരികെ തരാതെ നടന് ബാബുരാജ് വഞ്ചിച്ചെന്ന പരാതിയുമായി സംവിധായനും നിര്‍മ്മാതാവുമായ സജീവന് അന്തിക്കാട് രംഗത്ത്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് സജീവന് ബാബുരാജിന് ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയത്. എന്നാല്‍ ചിത്രം നീണ്ടുപോയതിനെ തുടര്‍ന്ന് വേറൊരു നടനാണ് ബാബുരാജിന് പറഞ്ഞിരുന്ന വേഷം ചെയതത്. എന്നാല്‍ വാങ്ങിയ അഡ്വാന്‍സ് തിരികെ തരാന്‍ ബാബുരാജ് തയ്യാറായില്ലെന്നാണ് സജീവന്റെ പരാതി.
സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ വിജയത്തോടെ വില്ലന്‍ വേഷങ്ങളില്‍ നിന്ന് പുറത്തുകടന്ന ബാബുരാജ് അതിന് മുന്നേ കരാറായ പ്രഭുവിന്റെ മക്കളില്‍ നിന്ന് ഒഴിയുകയായിരുന്നു. തിരക്കഥയില്‍ തന്റെ കഥാപാത്രത്തിന് ആവശ്യമായ മാറ്റം വരുത്തിയാല്‍ അഭിനയിക്കാമെന്നും ബാബുരാജ് പറഞ്ഞിരുന്നത്രേ. എന്നാല്‍ തിരക്കഥയേയും സിനിമയേയും കുറിച്ച് വ്യക്തമായ ധാരണയുള്ള സജീവന് അതിന് തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഇരുവരും കൈകൊടുത്ത് പിരിയുകയായിരുന്നു.
വര്‍ത്തമാന കാലത്തെ പ്രസക്ത വിഷയങ്ങളുമായി എത്തിയ പ്രഭുവിന്റെ മക്കളില്‍ മണി എന്ന വില്ലന്‍ വേഷമായിരുന്നു ബാബുരാജിനായി കരുതി വച്ചിരുന്നത്. ബാബുരാജ് പിന്മാറിയതിനെ തുടര്‍ന്ന് മറ്റൊരു നടന് കഥാപാത്രത്തെ മോശമല്ലാ്ത്ത രീതിയില്‍ അവതരിപ്പിച്ചു. ചിത്രത്തെ പറ്റി മോശമല്ലാത്ത അഭിപ്രായമാണ് പൊതുവേ ഉള്ളത്.
ചിത്രത്തില്‍ നിന്ന് സ്വയം പിന്മാറിയതിനാല് അഡ്വാന്‍സ് തുക തിരികെ തരാനുള്ള ബാധ്യത ബാബുരാജിനുണ്ട് എന്നാണ് സജീവന് പറയുന്നത്. ഫോണ്വിളിച്ചാലും നേരില്‍ ചെന്നാലും ഒഴിഞ്ഞുമാറാന്‍ തുടങ്ങിയതോടെ സജീവന് ഫിലിം ചേമ്പറിനും യൂണിയനിലുമൊക്കെ പരാതി നല്‍കിയിരിക്കുകയാണ്.