നോര്‍ത്ത് കരോലിന: മഹാബലി തമ്പുരാന്റെ ഓര്‍മ്മകളുമായി നോര്‍ത്ത് കരോലിനയിലെ ഏക
മലയാളി സംഘടനയായ ഗ്രേറ്റര്‍ കരോലിന കേരളാ അസോസിയേഷന്റെ (ജി.സി.കെ.എ) അംഗങ്ങളുടെ
കൂട്ടായ്മയും സാഹോദര്യവും ഊട്ടിയുറപ്പിച്ചുകൊണ്ട് സെപ്റ്റംബര്‍ പത്താംതീയതി
കാരിയിലുള്ള ഗ്രീന്‍ ഹോപ്പ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 11.30
മുതല്‍ 5.30 വരെ ഓണാഘോഷം നടത്തപ്പെടുന്നു.
ഇരുപതിലധികം വിഭവങ്ങളോടുകൂടിയ
സമൃദ്ധമായ ഓണസദ്യയും, അതിനോട് അനുബന്ധിച്ച് കര്‍ഷകശ്രീ അവാര്‍ഡും, ജി.സി.കെ.എയിലെ
പ്രഗത്ഭരായ അംഗങ്ങളുടെ ദൃശ്യകലാവിരുന്നും അന്നേദിവസം നടത്തപ്പെടും.
നോര്‍ത്ത് കരോലിനയിലേയും സമീപ പ്രദേശങ്ങളിലേയും എല്ലാ മലയാളികളേയും
ജി.സി.കെ.എയുടെ ഈവര്‍ഷത്തെ ഓണാഘോഷപരിപാടികളിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി
ജി.സി.കെ.എയുടെ 2010- 2011 -ലെ ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു. ബാബു കുറ്റിയാത്ത്
അറിയിച്ചതാണിത്.