വെള്ളയടിച്ച ശവകുടീരങ്ങളില്‍ നിന്നുയര്ക്കും ആത്മാവിന് ദിനം..
ശവക്കല്ലറകള്‍ കുത്തിത്തുറന്നെത്തും പിശാചിന് ദിനം..
നിശീഥിനിയിന് അഗാധതയില്‍ നിന്നാര്ത്തട്ടഹസിക്കും പിശാച്
ക്രൂര ഭീകര രക്തദാഹിയാം പിശാചുക്കള്‍ വിഹരിക്കും ദിനം..
രക്തദാഹിയാം പിശാചുക്കള്‍ പിച്ചതെണ്ടും ദിനം..
ചെഞ്ചോരകാണാന് ഉറഞ്ഞുതുള്ളും രക്തയക്ഷികള്‍
മരത്തില്‍ തറച്ച യക്ഷികള് പാലപ്പൂഗന്ധവുമായി നൃത്തമാടും ദിനം..
അല്പവസ്ത്രധാരിയാം മാദകനര്‍ത്തകിമാര്‍ കൊഞ്ചിക്കുഴയും ദിനം..
ചെകുത്താന് തന് പൈശാചിക അട്ടഹാസങ്ങള്‍ മുഴങ്ങും ദിനം..
കേട്ടില്ലേ പേടിപ്പെടുത്തുമാ അട്ടഹാസ കാഹള നാദം അനസ്യൂതം
പിശാചുക്കള്‍ ചോദിക്കുന്നു തങ്ങള്‍ക്കും വേണ്ടേ ഒരു ദിനം..
ഇന്നാ ദിനം രക്തവര്‍ണ്ണത്തില്‍ ചാലിച്ച കരിദിനം...
ആഘോഷിക്കാമീദിനം കുട്ടികളും പൈതങ്ങളുമായ് പങ്കിടാമീദിനം
ഹാപ്പി.....ഹാപ്പി......ഹോളോയിന്...പ്രേതങ്ങളോടൊത്തുല്ലസിക്കാം
ഒന്നാലോചിച്ചാല്‍ ഇഹത്തിലിമനുജര് പ്രേതങ്ങളല്ലെ ഒരുനാള്‍
ചേതനയറ്റ മാനവര്‍ പരത്തിലെവിടെയോ പ്രേതങ്ങള്‍, അരൂപികള്‍
ഭൂത പ്രേതാദി അരൂപി ആത്മാക്കള്ക്കീദിനം, ഹാളോയീന്...
ബോധിവൃക്ഷത്തിന് ബോധ ധാരയിലബോധ ദിനം..
പൂമുഖപടിവാതില് തോറും കേറിയിറങ്ങി ട്രിക്ക് ട്രീ വിളിക്കാം..
ഹാപ്പി ഹോളോയീനായി എതിരേല്ക്കാം മധുര മിഠായികളുമായ്.
A. C. George - Writer