ചിക്കാഗോ: 2014-16 വര്‍ഷത്തേക്കുള്ള ഫൊക്കാനാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി തമ്പി
ചാക്കോയേയും സെക്രട്ടറിയായി മാത്യു കൊക്കൂറയേയും തെരഞ്ഞെടുത്തു. 2014- 16
വര്‍ഷത്തേക്കുള്ള ഫൊക്കാനാ കണ്‍വന്‍ഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും, എല്ലാവിധ
ഉപദേശങ്ങളും സഹായ സഹകരണങ്ങളും നല്‍കുമെന്ന് തമ്പി ചാക്കോ അറിയിച്ചു.
2012-14 ഫൊക്കാനാ കണ്‍വന്‍ഷന്റെ ചരിത്ര വിജയത്തിനു പിന്നില്‍
പ്രവര്‍ത്തിച്ച പ്രസിഡന്റ് മറിയാമ്മ പിള്ളയ്ക്കും മറ്റ് കണ്വന്ഷന്
ഭാരവാഹികള്‍ക്കും മാത്യു കൊക്കൂറ അനുമോദനങ്ങള്‍ അര്‍പ്പിച്ചു.
2016-ലെ
കണ്‍വന്‍ഷന്റെ ചുമതല വഹിക്കുന്ന പ്രസിഡന്റ് ജോണ്‍ പി. ജോണിനും നാഷണല്‍ കമ്മിറ്റി
അംഗങ്ങള്‍ക്കും ഡോ. പാര്‍ത്ഥസാരഥി പിള്ള ആശംസകള്‍ നേര്‍ന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല