രോഗബാധിതനായി സുഖം പ്രാപിച്ച പ്രശസ്ത തമിഴ് നടന് രജനികാന്തിന്റെ കൊച്ചടിയാന്
ഉടന്‍ എത്തുന്നു. 12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പാണ്ഡ്യരാജാവാണ്
കൊച്ചടിയാന്. ഈ കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുക.
കൊച്ചടിയാന്റെ സഹോദരി വേഷത്തില്‍ സ്നേഹ അഭിനയിക്കുന്നു. ഇതുകൂടാതെ ഒരു നായിക കൂടി
ചിത്രത്തിലുണ്ട്. അസിന് തോട്ടുങ്കല്‍, വിദ്യാബാലന് എന്നിവരെയാണ്
പരിഗണിക്കുന്നത്. രജനികാന്തിന്റെ നടക്കാതെ പോയ പ്രോജക്ടായ റാണയിലേക്കും
വിദ്യാബാലനെ പരിഗണിച്ചിരുന്നു. രജനിയുടെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന
സിനിമയില്‍ രാജീവ് മേനോനാണ് കാമറ നിര്‍വഹിക്കുന്നത്. കെ.എസ് രവികുമാറാണ്
ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എ.ആര് റഹ്മാനാണ് ചിത്രത്തിന് സംഗീതം
നല്കുന്നു. ചിത്രത്തില്‍ സ്നേഹ ഉള്‍പ്പടെ രണ്ടുനായികമാരും
അഭിനയിക്കുന്നു.ബോളിവുഡ് സൂപ്പര്‍ താരം ഐശ്വര്യ റായിയും ചിത്രത്തില്‍
പങ്കെടുക്കുമെന്ന് സൂചനയുണ്ട്.