തമിഴ് നടന് ശരത്കുമാര് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ഛന്റെ
ആണ്മക്കള് ഉടന്‍ എത്തുന്നു. ഫാമിലി ത്രില്ലര്‍ സിനിമയാണ് ചന്ദ്രശേഖര്‍ സംവിധാനം
ചെയ്യുന്നത്. നരസിംഹത്തെ ശരത്കുമാര് അവതരിപ്പിക്കുമ്പോള്‍, നന്ദഗോപനായി ജഗദീഷ്
വേഷമിടുന്നു. മാധവ മേനോനായി നെടുമുടി വേണു അഭിനയിക്കുന്നു. വിജയരാഘവന്, കോട്ടയം
നസീര്‍, അനില്‍ മുരളി, തലൈവാസല്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു.
തിരക്കഥ സതീഷ് മണ്ണൂരിന്റേതാണ്. എന്‍.എം നവാസ് തിരക്കഥയും സംഭാഷണവും
എഴുതുന്നു. ഹോളിവുഡ് ഫിലിംസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.
പ്രശംസകള്‍ ഏറെ ഏറ്റുവാങ്ങിയ പോലീസ് ഓഫീസറായിരുന്നു മാധവ മേനോന്. കേരളാ
ഡി.ജി.പിയായിട്ടാണ് മാധവ മേനോന് റിട്ടയര്‍ ചെയ്തത്. മൂത്തമകള്‍ മീര മദ്രാസില്‍
പഠിക്കുന്നതിനിടയിലാണ് നരസിംഹം എന്ന പോലീസ് ഓഫീസറെ പരിചയപ്പെടുന്നതും
പ്രണയത്തിലാകുന്നതും. നരസിംഹം താമസിയാതെ കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറായി
നിയമിക്കപ്പെട്ടു. അഴിമതിക്കും അക്രമത്തിനുമെതിരെ സന്ധിയില്ലാതെ പോരാട്ടം നടത്തുന്ന
ഓഫീസറാണ് നരസിംഹം.
രണ്ടാമത്തെ മകള്‍ മീനയുടേത് മേനോന് തന്നെ
ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. പാലക്കാട് സ്റ്റേഷനില്‍ സബ്ബ്
ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന നന്ദഗോപന്. മക്കളുടെ വീടുകളില്‍ മാറി മാറി
താമസിക്കുന്നതിനിടയിലാണ് മേനോന്റെ റിട്ടയര്‍മെന്റ് ജീവിതത്തിലേക്ക് ഒരു
ഞെട്ടിപ്പിക്കുന്ന പ്രശ്നം കടന്നു വരുന്നത്. സര്‍വ്വീസ് കാലത്ത് മേനോന്
കൈകാര്യം ചെയ്ത ഒരു കേസ് വിവാദമായി മാറിയിരിക്കുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ്
അച്ഛന്റെ ആണ്മക്കള് എന്ന സിനിമയില്‍ അരങ്ങേറുന്നത്.
ദേവസ്സിക്കുട്ടി