രാമക്ഷേത്രം പുനര്‍നിര്‍മ്മിക്കണം: മോഹന്‍ ഭഗവത്
VARTHA
16-Apr-2018

പല്‍ഘര്‍: അയോധ്യയിലെ രാമക്ഷേത്രം പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വേര് മുറിഞ്ഞുപോകുമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ ആര്‍.എസ്.എസിന്റെ റാലി അഭിസംബോധനെ ചെയ്‌ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.
'ഇന്ത്യക്ക് പുറത്തുള്ള മുസ്ലിം ജനവിഭാഗമാണ് അയോധ്യയിലെ രാമക്ഷേത്രം പൊളിച്ചുമാറ്റിയത്. ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് പഴയത് പോലെ നിലനിര്‍ത്തേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയാണ്. പണ്ട് എവിടെയാണോ ക്ഷേത്രം സ്ഥിതി ചെയ്‌തത് അവിടെ തന്നെ അത് നിര്‍മ്മിക്കണം. ഞങ്ങള്‍ അതിന് വേണ്ടി പൊരുതാന്‍ തയ്യാറാണ്' മോഹന്‍ ഭഗവത് പറഞ്ഞു.
രാമ ജന്മഭൂമി ബാബരി മസ്‌ജിദ് തര്‍ക്ക കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്
Facebook Comments