Image

സമൂഹമാധ്യമങ്ങളിലൂടെ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതും 16-കാരന്‍ !

Published on 20 April, 2018
സമൂഹമാധ്യമങ്ങളിലൂടെ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതും 16-കാരന്‍ !
കേരളത്തില്‍ എന്തും നടക്കും. വിവാദമായ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് പ്രായപൂര്‍ത്തായാവാത്ത കൗരമാരക്കാരനെന്നു പോലീസ്. മലബാര്‍ മേഖലയില്‍ വ്യാപക അക്രമത്തിനിടയാക്കിയ സൈബര്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്മിന്‍ പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന പതിനാറുകാരന്‍. 
മലപ്പുറം ജില്ലയിലെ തീരമേഖലയായ കൂട്ടായിയില്‍നിന്നാണു പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കണ്ടെത്തിയത്. കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും കുട്ടിക്കു കുലുക്കമുണ്ടായിരുന്നില്ല. ഐ.ടി. നിയമപ്രകാരമാണു കേസെടുത്തതെന്നു തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ സുമേഷ് സുധാകര്‍ പറഞ്ഞു.

പ്രതിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് പ്രകാരം തുടര്‍നടപടി സ്വീകരിക്കും. വോയ്‌സ് ഓഫ് യൂത്ത് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ നാലു വാട്‌സ്ആപ് ഗ്രൂപ്പുകളാണുള്ളത്. ഓരോന്നിനും വെവ്വേറേ അഡ്മിന്‍മാര്‍. ഈ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും അന്വേഷണമാരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക