Image

കോണ്‍ഗ്രസ്‌ നേതാവിനെ വധിച്ച മുന്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിക്ക്‌ വധശിക്ഷ; അഞ്ച്‌ പ്രവര്‍ത്തകര്‍ക്ക്‌ ജീവപര്യന്തം

Published on 21 April, 2018
കോണ്‍ഗ്രസ്‌ നേതാവിനെ വധിച്ച  മുന്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിക്ക്‌ വധശിക്ഷ; അഞ്ച്‌ പ്രവര്‍ത്തകര്‍ക്ക്‌ ജീവപര്യന്തം

ആലപ്പുഴ: ചേര്‍ത്തലയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ കെ.എസ്‌ ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക്‌ വധശിക്ഷ. സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍ ബൈജുവിനെയാണ്‌ കോടതി വധശിക്ഷയ്‌ക്ക്‌ വിധിച്ചത്‌. കേസില്‍ മറ്റ്‌ അഞ്ച്‌ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക്‌ ജീവപര്യന്തം ശിക്ഷയാണ്‌ കോടതി വിധിച്ചിരിക്കുന്നത്‌. ആലപ്പുഴ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതിയുടെതാണ്‌ ചരിത്രപരമായ വിധി.

കേസില്‍ അഞ്ചു സി.പി.ഐ.എമ്മുകാര്‍ക്ക്‌ ജീവപര്യന്ത്യം ശിക്ഷയും ചേര്‍ത്തല കോടതി വിധിച്ചു. കോണ്‍ഗ്രസ്‌ വാര്‍ഡ്‌ പ്രസിഡന്റായിരുന്ന കെ.എസ്‌. ദിവാകരനെ 2009ല്‍ കൊലപ്പെടുത്തിയ കേസിലാണ്‌ ആലപ്പുഴ ജില്ലാ കോടതി ശിക്ഷവിധിച്ചിരിക്കുന്നത്‌. വി. സുജിത്‌ (മഞ്‌ജു 38), എസ്‌. സതീഷ്‌ കുമാര്‍ (കണ്ണന്‍ 38), പി. പ്രവീണ്‍ (32), എം. ബെന്നി (45), എന്‍. സേതുകുമാര്‍ (45), ആര്‍.ബൈജു (45) എന്നിവര്‍ക്കാണ്‌ ജീവപര്യന്തം.



ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നം എന്ന സര്‍ക്കാര്‍ പരിപാടിയുടെ പ്രചരണത്തിനാണ്‌ അന്നത്തെ ലോക്കല്‍ സെക്രട്ടറിയായിരുന്ന ആര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ദിവാകരന്റെ വീട്ടിലെത്തിയത്‌. ഇവിടെയുണ്ടായ തര്‍ക്കം വീടാക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ദിവാകരന്‍ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക