Image

കോഴിക്കോട്‌ നേഴ്‌സിങ്‌ വിദ്യാര്‍ഥിക്ക്‌ നിപ സ്ഥിരീകരിച്ചു

Published on 24 May, 2018
കോഴിക്കോട്‌ നേഴ്‌സിങ്‌ വിദ്യാര്‍ഥിക്ക്‌ നിപ സ്ഥിരീകരിച്ചു
കോഴിക്കോട്‌: കോഴിക്കോട്‌ ഒരാള്‍ക്കുകൂടി നിപ വൈറസ്‌ സ്ഥിരീകരിച്ചു. നേഴ്‌സിങ്‌ വിദ്യാര്‍ഥിനിക്കാണ്‌ നിപ വൈറസ്‌ ബാധിച്ചിരിക്കുന്നത്‌. വിദ്യാര്‍ഥിനിയെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, നിപ വൈറസ്‌ ബാധയേറ്റ്‌ കോഴിക്കോട്‌ ഒരാള്‍ കൂടി മരിച്ചു. രോഗബാധയേറ്റ്‌ മരിച്ച സഹോദരങ്ങളായ സ്വാലിഹിന്റേയും സാബിത്തിന്റേയും പിതാവ്‌, ദിവസങ്ങളായി ചികിത്സയിലായിരുന്ന പേരാമ്‌ബ്ര സൂപ്പിക്കടവിലെ മൂസ ഇന്ന്‌ രാവിലെ മരിച്ചിരുന്നു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെയാണ്‌ ഒരാള്‍ക്കുകൂടി നിപ്പ സ്ഥിരീകരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക