Image

ഇന്‍ഡിഗോ വിമാനവും വ്യോമസേനയുടെ വിമാനവും നേര്‍ക്കുനേര്‍; വന്‍ ദുരന്തം ഒഴിവായി

Published on 25 May, 2018
ഇന്‍ഡിഗോ വിമാനവും വ്യോമസേനയുടെ വിമാനവും നേര്‍ക്കുനേര്‍; വന്‍ ദുരന്തം ഒഴിവായി


ചെന്നൈ: കഴിഞ്ഞദിവസം ചെന്നൈ ആകാശത്ത്‌ ഒഴിവായത്‌ വന്‍ ദുരന്തം. വ്യോമസേനയുടെ വിമാനവും ഇന്‍ഡിഗോ എയര്‍വേയ്‌സിന്റെ വിമാനവും നേര്‍ക്കുനേര്‍ എത്തിയതായിരുന്നു ആശങ്കയില്‍ ആക്കിയത്‌. സമയോജിതമായ ഇടപെടല്‍ കാരണം വലിയ വിമാനം ദുരന്തം ഒഴിവാകുകയായിരുന്നു.

മെയ്‌ 21ന്‌ രാത്രി 9.49നായിരുന്നു സംഭവം. വിമാനത്താവളത്തില്‍ ഉയര്‍ന്ന ഇരുവിമാനങ്ങളും 300 അടി ഉയരത്തില്‍ എത്തിയപ്പോഴായിരുന്നു നേര്‍ക്കുനേര്‍ നിന്നത്‌. ഇതോടെ, ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിന്‌ ഓട്ടോ ജനറേറ്റഡ്‌ സംവിധാനം വഴി വിമാനം ഉയര്‍ത്താന്‍ നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു.

ഇന്‍ഡിഗോ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇന്‍ഡിഗോയുടെ 6ഇ647 ബംഗളൂരുവിലേക്ക്‌ പോകുകയായിരുന്ന വിമാനത്തിനമായാണ്‌ കൂട്ടിയിടിയുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക