Image

പ്രളയക്കെടുതി രൂക്ഷമായി തുടരുന്നതിനാല്‍ മുഖ്യമന്ത്രി അമേരിക്കന്‍ യാത്ര റദ്ദാക്കി

Published on 18 August, 2018
പ്രളയക്കെടുതി രൂക്ഷമായി തുടരുന്നതിനാല്‍ മുഖ്യമന്ത്രി അമേരിക്കന്‍ യാത്ര റദ്ദാക്കി

സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായി തുടരുന്നതിനാല്‍ മുഖ്യമന്ത്രി പിണറായില്‍ വിജയന്‍ അമേരിക്കന്‍ യാത്ര റദ്ദാക്കി. മുന്‍തീരുമാനം പ്രകാരം 19 നായിരുന്നു മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര നിശ്ചയിച്ചിരുന്നത്. ഞാറാഴ്ച്ച്‌ അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി സെപ്റ്റംബര്‍ ആറിന് തിരിച്ചെത്തുന്ന വിധമായിരുന്നു നേരത്തെ യാത്ര ക്രമീകരിച്ചിരുന്നത്.

ചികിത്സയ്ക്ക് വേണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര. പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ യാത്ര നീട്ടിവെച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് യാത്ര തന്നെ മുഖ്യമന്ത്രി റദ്ദാക്കുകയായിരുന്നു. അതേസമയം കോട്ടയം ജില്ലയുടെ രക്ഷാപ്രവര്‍ത്തന ചുമതലയുള്ള മന്ത്രി കെ രാജു ജര്‍മ്മനിയിലേക്ക് പോയത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ സിപിഐ അദ്ദേഹത്തെ തിരിച്ചു വിളിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക