Image

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ കാര്‍ അടിച്ച്‌ തകര്‍ത്തു

Published on 24 September, 2018
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ കാര്‍ അടിച്ച്‌ തകര്‍ത്തു

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ കാര്‍ അടിച്ച്‌ തകര്‍ത്തു. എറണാകുളത്ത്‌ അയ്യപ്പന്‍ കാവ്‌ എന്ന സ്ഥലത്ത്‌ വച്ച്‌ ഞായറാഴ്‌ച രാത്രി 10 മണിയോടെയാണ്‌ ആക്രമണം ഉണ്ടായത്‌. ഇവിടെ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറിന്റെ മുന്‍വശത്തെ ചില്ല്‌ ആണ്‌ അടിച്ചുതകര്‍ത്തത്‌. കാറിന്‌ മറ്റ്‌ കേടുപാടുകള്‍ വരുത്തുകയും ചെയ്‌തിട്ടുണ്ട്‌.

സംഭവ സമയത്ത്‌ െ്രെഡവര്‍ കാറിലുണ്ടായിരുന്നില്ല. അതേസമയം അക്രമത്തിന്‌ പിന്നില്‍ ആരാണെന്ന്‌ വ്യക്തമല്ലെന്നും എറണാകുളം നോര്‍ത്ത്‌ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എം ടി രമേശ്‌ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പോലീസ്‌ അന്വേഷണം ആരംഭിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക