Image

കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയത് സന്യാസ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നു കെ.സി.ബി.സി

Published on 24 September, 2018
 കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയത് സന്യാസ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നു കെ.സി.ബി.സി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞു കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെ.സി.ബി.സി) രംഗത്ത്. ബിഷപ്പിന്റെ അറസ്‌റ്റ് കത്തോലിക്കാ സഭയെ സംബന്ധിച്ചടത്തോളം ദു:ഖകരമായ സംഭവമാണെന്നും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഖേദമുണ്ടെന്നും കെ.സി.ബി.സി പ്രസ്താവനയില്‍ പറഞ്ഞു. ബിഷപ്പിന്റെ അറസ്‌റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിലൂടെ സഭ അവഹേളിക്കപ്പെട്ടിരിക്കുകയാണെന്നും കെ.സി.ബി.സി പറഞ്ഞു.

സമരം ചെയ്ത കന്യാസ്ത്രീകളുടേയും വൈദികരുടേയും നടപടി തെറ്റാണ്. കന്യാസ്ത്രീ പരാതി നല്‍കിയപ്പോള്‍ തന്നെ അതിന്മേല്‍ നടപടി എടുത്തിരുന്നു. എന്നിട്ടും കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയത് സന്യാസ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നും കെ.സി.ബി.സി പറഞ്ഞു.

കോടതിയില്‍ സത്യം തെളിയുമെന്ന് കരുതുന്നു. കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണം. അല്ലാതെ ബിഷപ്പിന്റെ പേരില്‍ സഭയെ നിരന്തരം അവഹേളിക്കുകയല്ല ചെയ്യേണ്ടത്. കുറ്റം തെളിയുകയാണെങ്കില്‍ പ്രതിയായ ആള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുകയും വേണം. എന്നാലിപ്പോള്‍ നടക്കുന്നത് സഭയെ അവഹേളിക്കാനുള്ള ശ്രമമാണ്. ഇതിന് ചില നിക്ഷിപ്ത താല്‍പര്യമുള്ള മാദ്ധ്യമങ്ങളും ഉണ്ടെന്നും കെ.സി.ബി.സി പറഞ്ഞു. 
Join WhatsApp News
ഒരു കുപ്പായ കള്ളന്‍ കൂടി 2018-09-24 07:36:12

ഫ്രാങ്കോ മുള​യ്​ക്കലിനെതിരായ പീഡനക്കേസിൽനിന്ന്​​ പിന്മാറാൻ വാഗ്​ദാനങ്ങൾ നൽകിയ ​ഫാ. ജയിംസ്​ ഏർത്തയിലിനെ അറസ്​റ്റ്​ ചെയ്യാൻ തീരുമാനിച്ച് അന്വേഷണസംഘം

ബിഷപ്​ ഫ്രാങ്കോ മുള​യ്​ക്കലിനെതിരായ പീഡനക്കേസിൽനിന്ന്​​ പിന്മാറാൻ പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്​ത്രീക്ക്​ വാഗ്​ദാനങ്ങൾ നൽകിയ ​കേസിൽ ഫാ. ജയിംസ്​ ഏർത്തയിലിനെ അറസ്​റ്റ്​ ചെയ്യാൻ തീരുമാനിച്ചു അന്വേഷണസംഘം. ഇതുസംബന്ധിച്ച‌് കുറവിലങ്ങാട‌് സ‌്റ്റേഷനിൽ രജിസ്റ്റർ ചെയ‌്ത കേസുകളിൽ അന്വേഷണം ഉടൻ പൂർത്തിയാക്കാനും പ്രതികളെ അറസ്റ്റുചെയ്യാനും ജില്ലാ പൊലീസ‌് മേധാവി ഹരിശങ്കർ നിർദേശം നൽകി.

നേരത്തെ ഫാ. ഏർത്തയിലിനെതിരെ കേസിനെ സ്വാധീനിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും​ കേസെടുക്കുകയും ചോദ്യംചെയ്യുകയും ചെയ്​തിരുന്നു. തുടരന്വേഷണത്തിൽ 10 ഏക്കർ വാഗ്​ദാനം ചെയ്​തതായി വ്യക്​തമായതോടെയാണ് അറസ്​റ്റ്​ ചെയ്യാൻ തീരുമാനിച്ചത്.

അന്വേഷണത്തോട‌് ഫ്രാങ്കോ സഹകരിക്കാത്ത സാഹചര്യംകൂടി പരിഗണിച്ചാണ‌് ശക്തമായ നടപടിയിലേക്ക‌് നീങ്ങുന്നത‌്. കേസിലെ പ്രധാന സാക്ഷിയും ഇരയായ കന്യാസ‌്ത്രീയോടൊപ്പം കുറവിലങ്ങാട‌് മഠത്തിലെ താമസക്കാരിയുമായ സിസ്റ്റർ അനുപമയോട‌് ഫാ. ജെയിംസ‌് ഭീഷണി സ്വരത്തിൽ സംസാരിച്ചിരുന്നു. കേസിൽനിന്ന‌് പിന്മാറിയാൽ പരാതിക്കാരിക്കും ഒപ്പമുള്ള അഞ്ച‌് കന്യാസ‌്ത്രീകൾക്കും കാഞ്ഞിരപ്പള്ളി രൂപതയിൽപ്പെട്ട റാന്നിയിലോ ഏരുമേലിയിലോ പത്തേക്കർ സ്ഥലം വാങ്ങി മഠം നിർമിച്ചുനൽകാമെന്ന‌് വാഗ‌്ദാനംചെയ‌്തു. ഇതിൽ ഫാ. എർത്തയിലിനെ പ്രതിചേർത്ത‌് കുറവിലങ്ങാട‌് പൊലീസ‌് കേസെടുത്തിരുന്നു.

അതേസമയം പീഡനത്തിനിരയായ കന്യാസ്​ത്രീയുടെ ചിത്രം മാധ്യമങ്ങൾക്ക്​ നൽകിയ മിഷനറീസ്​ ഒാഫ്​ ജീസസ്​ സന്യാസിനി സമൂഹത്തിന്റെ വക്​താവ്​ സിസ്​റ്റർ അമലക്ക്​ നോട്ടീസ്​ നൽകാനും തീരുമാനിച്ചിട്ടുണ്ട്​. പഞ്ചാബിലുള്ള സിസ്​റ്ററോട്​ ഒരാഴ്​ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്​ഥനായ വൈക്കം ഡിവൈ.എസ്​.പി കെ. സുഭാഷിന്​ മുന്നിൽ ഹാജരാകാൻ നിർദേശം നൽകും.തെളിവെടുപ്പ്​ പൂർത്തിയായതിനാൽ ഇനി ബിഷപ്പിനെ കസ്​ഡിയിൽ വാ​ങ്ങേണ്ടതില്ലെന്നും അന്വേഷണസംഘം തീരുമാനിച്ചു.

സത്യ വിശ്വാസി 2018-09-24 08:19:08
മാത്രുഭൂമിയില്‍ മുഖ്യ വാര്‍ത്തയാണ്. റഫാല്‍ കരാര്‍ ഒന്നും വാര്‍ത്തയല്ല. അമ്രുതാനന്ദമയിക്കെതിരെ സമരം ചെയ്താല്‍ ആര്‍.എസ്.എസും മാത്രുഭൂമിയുമൊക്കെ എങ്ങനെ പ്രതികരിക്കും?
ഈ കന്യാസ്ത്രികളെയും കുടുംബ്ങ്ങളെയും, സഭയില്‍ നിന്നു പടിയടച്ച് പിണ്ഡം വയ്ക്കണം. സകല കത്തോലിക്കനെയും നാറ്റിക്കുകയാണു അവരുടെ ലക്ഷ്യം. അതിനു സഭാ വിരുദ്ധരുമായി കൈ കോര്‍ക്കുന്നു. ഇവര്‍ സഭയില്‍ വേണ്ട. ഇറങ്ങി പോയില്ലെങ്കില്‍ ഇറക്കി വിടണം ഇവരെ
സത്യ വിശ്വാസി 

സത്യ വിശ്വാസി 2018-09-24 08:22:39
KCBC കൂടി പ്രതി ആക്കണം. 
കത്തോലിക്കാ സഭയില്‍ നടന്നിട്ടുള്ള എല്ലാ കുലപാതകങ്ങള്‍, ബലാല്‍സംഗം ഇവയെ മറച്ചു വയ്ക്കുകയും, പ്രതികളെ രഷിക്കുകയും ചെയ്ത KCBC യെ കൂടി അഭയ മുതല്‍ ഉള്ള കേസുകളില്‍ പ്രതിആയി ചേര്‍ക്കണം 
Real Faithful 2018-09-24 08:48:31
നിഷേധിക്കാനാവാത്ത സത്യം; നമ്മുക്ക് വേണം സമഗ്രമായ മാറ്റം, ക്രിസ്തുവിന് പ്രാധാന്യം ഇല്ലാതെ കുറെയേറെ കെട്ടിടങ്ങൾ ഉയർത്തിയിട്ടു എന്തു മഹത്വം? സഭക്ക് വേണം ഒരു പുനഃസുവിശേഷവത്ക്കരണം, നിലവിലെ വിശ്വാസികളും വൈദികരും മെത്രാന്മാരും അടക്കമുള്ളവരുടെ പരിവർത്തനത്തിന് ആവശ്യമായ ഒരു റീഇവാഞ്ചലൈസേഷൻ. മറ്റ്‌ മതസ്ഥരെ സുവിശേഷം അറിയിക്കുന്നതിനെക്കാൾ അത്യാവശ്യം സഭയിലെ ആന്തരികമായ നവീകരണമാണ്. സത്യമല്ലേ?

യോജിക്കുന്നവർ ഷെയർ ചെയ്തു പരമാവധി പേരിലേക്ക് എത്തിക്കുക.

സത്യ വിശ്വാസി എന്ന പേരില്‍ കുപ്പായം കഴുകി നടക്കുന്ന കള്ള വിശ്വാസിയെ ഓടിക്കുക 
വലിച്ചു എറിയുക വിലങ്ങുകള്‍ 2018-09-24 10:18:17

വിശ്വാസികള്‍ ഉണരുക , വിലങ്ങുകളും വിലക്കുകളും വലിച്ചു എറിയുക 

വയനാട്: കൊച്ചിയില്‍ ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള നടപടികള്‍ കാരയ്ക്കാമല ഇടവക പിന്‍വലിച്ചു. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍,ഇടവക പ്രവർത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നായിരുന്നു സിസ്റ്റര്‍ ലൂസിയെ വിലക്കിയത്. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് കാരക്കാമല പള്ളിയില്‍ വിശ്വാസികള്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി പിന്‍വലിച്ചത്. 

വിശ്വാസികള്‍ പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. വൈകിട്ട് അഞ്ചുമണിയോട് കൂടി വിശ്വാസികള്‍ കൂട്ടമായി എത്തി ഇടവക വികാരി സ്റ്റീഫനോട് കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു. സിസ്റ്ററിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പൂര്‍ണ്ണമായും മാറ്റണമെന്നും ഇവരാവശ്യപ്പെട്ടു. ഇടവക സമൂഹത്തോട്  നന്ദി പറഞ്ഞ സിസ്റ്റര്‍ ലൂസി തനിക്കെതിരെയുള്ള നടപടി പിന്‍വലിച്ചതില്‍ വലിയ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. സഭയിലെ കൊള്ളരുതായ്മക്കെതിരെ ഇനിയും പോരാടുമെന്നും ഒരു തരത്തിലുള്ള വീട്ടുവീഴ്ചക്കും തയ്യാറല്ലെന്നും സിസ്റ്റര്‍ പറഞ്ഞു.

സന്യാസസമൂഹത്തിന് ചേരാത്ത നിലപാടുകളാണ് സിസ്റ്റര്‍ ലൂസിയുടേതെന്നായിരുന്നു ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സംഭവത്തെ തുടര്‍ന്ന് പറഞ്ഞത്. ഇവര്‍ അച്ചടക്ക നടപടികള്‍ നേരിട്ട് വരികയാണെന്നും 2003 ല്‍ തന്നെ സിസ്റ്ററിന് രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കോണ്‍ഗ്രിഗേഷന്‍ പ്രതിനിധികള്‍ പറഞ്ഞത്. എന്നാല്‍ സിസ്റ്റര്‍ ലൂസിക്ക് കുടുംബത്തിന്‍റെയും വിശ്വാസികളുടെയും പൂര്‍ണ്ണ പിന്തുണയാണ് ഉണ്ടായിരുന്നത്. {andrew}

ഫ്രഞ്ച് വിപ്ലവം പോലെ 2018-09-24 10:37:12
5 കന്യാസ്ത്രീകൾ ഉയർത്തിയ മഹാ വിപ്ലവം സഭയിലെ തിന്മയുടേയും പിശാച് വല്ക്കരണത്തിന്റെയും വേരറുക്കട്ടേ. 5 അപ്പം കൊണ്ട് 5000 പേരേ തീറ്റി പോറ്റിയ കർത്താവിന്റെ അഭുതം കന്യാസ്ത്രീകളിൽ പെയ്തിറങ്ങട്ടേ..സ്വർഗത്തിന്റെ വാതിലുകൾ അവർക്ക് മുന്നിൽ തുറന്നിരിക്കും. കാരണം ആഗോള കത്തോലിക്കാ സഭയേ ഞട്ടിച്ച വൻ നവോഥാന സമരം അവർ നയിച്ചു. കത്തോലിക്കാ സഭയിലെ ഫ്രഞ്ച് വിപ്ലവമാണിത്,ലോക കത്തോലിക്കാ സഭയുടെ 2000 കൊല്ലത്തേ ചരിത്രത്തിൽ ഏറ്റ ഏറ്റവും വലിയ തിരിച്ചടി, ഭാരതത്തിൽ ആദ്യം, പൗരോഹിത്യ പുരുഷ മേധാവിത്വത്തിന്റെ തിരുമുടിയിൽ ഏറ്റ പ്രഹരം, മെത്രാൻ പുരുഷ കൂട്ടം ഒന്നിച്ച് നോക്കിയിട്ടും ജയിച്ചില്ല.. vincent Mathew's post
GEORGE 2018-09-24 11:35:18
"Criticisms are to be expected. I follow somebody called Jesus and he had a lot of that." - ഇങ്ങനെ പറയുന്ന ഒരു കന്യാസ്ത്രി യൂറോപ്പിലുണ്ട്, തെരേസ ഫൊർക്കാദെസ്. സാമൂഹ്യപ്രവർത്തക, വൈദ്യശാസ്ത്രരംഗത്തെ നീതിയുടെ വക്താവ്, സ്ത്രീപക്ഷദൈവശാസ്ത്രജ്ഞ, കത്തലോണിയൻ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമുഖം എന്നീ നിലകളിൽ പ്രശസ്തയായവൾ. അവൾ ഭാരതീയസഭയിൽ ഒരു സന്യാസിനിയാകാത്തത് അവളുടെ ഭാഗ്യം. നിരന്തരം 'ഏറാൻ' മൂളുന്ന സന്യാസം സന്യാസമാണോ എന്ന് തന്നെ പരിശോധിക്കേണ്ടതുണ്ട്. സ്ഥാപനവത്കൃതസഭയുടെ ശുശ്രൂഷകൾക്ക് നിങ്ങളെ ആവശ്യമില്ല എന്ന് പറഞ്ഞാൽ പിന്നെ ഉടൻ സ്ഥലം കാലിയാക്കിക്കൊള്ളണം. കാരണം അത് സന്യാസത്തിന്റെ പ്രഥമധർമ്മമല്ല. സഭാസേവനത്തിന് ഇങ്ങോട്ട് ആവശ്യപ്പെടാത്തിടത്തോളം ഒരു സന്യാസിയും സന്യാസിനിയും അങ്ങോട്ട് ഇടിച്ചുകയറേണ്ടതില്ല. നമ്മൾ കണ്ടുശീലിച്ച സഭ സ്ഥാപനത്തിനുള്ളിലാണ്. അതിന്റെ അഡ്മിനിസ്ട്രേഷൻ നോക്കാൻ അവിടെ ആളുണ്ടെങ്കിൽ പിന്നെ മറ്റൊരാൾ എന്തിന് ഇടിച്ചുകയറണം! നമ്മൾ കണ്ടുശീലിക്കാത്ത ഒരു സഭയുണ്ട്- തെരുവിൽ, ഗ്രാമങ്ങളിൽ, നഗരങ്ങളുടെ അരികുകളിൽ, ജെയിലിൽ, വൃദ്ധസദനങ്ങളിൽ, മാനസികരോഗ കേന്ദ്രങ്ങളിൽ.... ജാതിയും മതവുമില്ലാത്ത നിന്ദിതന്റേയും പീഡിതന്റേയും സഭ. അവിടെ ഇനിയും വിളവധികം വേലക്കാർ ചുരുക്കം. മതേതരലോകത്തേയ്ക്കുള്ള ക്രിസ്തീയസുവിശേഷത്തിന്റെ പൊട്ടിപ്പുറപ്പെടൽ, അതാണ് ലോകം കാത്തിരിക്കുന്നത്. അവിടെയാണ് സന്യാസി-സന്യാസിനികൾ ചുക്കാൻ പിടിക്കേണ്ടത് (FB post by Fr. JIJO KURIAN)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക