Image

ഗോവ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി രണ്ട് മന്ത്രിമാര്‍ രാജിവച്ചു

Published on 24 September, 2018
ഗോവ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി രണ്ട് മന്ത്രിമാര്‍ രാജിവച്ചു
ഗോവ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി രണ്ട് മന്ത്രിമാര്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതിമന്ത്രി പണ്ടൂരംഗ് മദൈക്കാര്‍ എന്നിവരാണ് രാജിവച്ചത്. ഏറെനാളായി ചികിത്സയിലായിരുന്നു ഇരുവരും. ഇവര്‍ക്ക് പകരമായി നൈലേഷ് കാബ്രേല്‍, മിലിന്ദ് നായിക് എന്നിവരാണ് പുതിയ മന്ത്രിമാരായി സ്ഥാനമേല്‍ക്കുക. ആരോഗ്യനില മോശമായി തുടരുന്ന മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അധികാരത്തില്‍ തുടരുന്നതിനെചൊല്ലി ഗോവ ബിജെപിയിലും മറ്റു പ്രതിപക്ഷ പാര്‍ട്ടികളിലും ഭിന്നത ഉയര്‍ന്നിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക